ആകാശവാണി ഭവനിൽ അതിക്രമിച്ചു കയറി; രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ഡൽഹി: ആകാശവാണി ഭവനിൽ അതിക്രമിച്ച കയറിയെന്ന പരാതിയിൽ രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ FIR രജിസ്റ്റർ ചെയ്തതായും ഡൽഹി പോലീസ് വ്യക്തമാക്കി. ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ഡൽഹി പൊലീസ് മുന്നോട്ട് പോകുന്നത്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു.

അതേസമയം, തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് ശനിയാഴ്ച തങ്ങൾ നടത്തുന്ന സമരം തടയാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപിയും രംഗത്തെത്തി.

Delhi Police register case against Rahul Gandhi and Priyanka Gandhi for trespassing into Akashvani Bhavan.

Also Read

More Stories from this section

family-dental
witywide