‘നേരിട്ട് ബിജെപിയിൽ ചേരുന്നതാണ് ഇതിലും നല്ലത്’; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ രാജിവച്ചു

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ എൻസിപി (ശരദ് പവാർ വിഭാഗം) തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ പാർട്ടിയിൽ രൂക്ഷമായ ഭിന്നത. ബിജെപി സർക്കാരിന്റെ നീക്കത്തോട് സഹകരിക്കുന്നതിൽ പ്രതിഷേധിച്ച് രണ്ട് നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഔദ്യോഗിക ചുമതലകളിൽ നിന്നും രാജിവച്ചു. സമൂഹമാധ്യമ സെൽ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി രമേശ്വർ ഖാംക്കർ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മൻ-ഖതാവ് മണ്ഡലം പ്രസിഡന്റുമായ അഭയ് സിങ് ജഗ്താപ് എന്നിവരാണ് പാർട്ടി വിട്ടത്.

ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും, സ്വന്തം ആശയങ്ങളെ വഞ്ചിച്ച് പദവിയിൽ തുടരാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് രമേശ്വർ ഖാംക്കർ ആദ്യം രാജിക്കത്ത് നൽകിയത്. എൻസിപി പിളർന്ന ഘട്ടത്തിൽ ശരദ് പവാറിനൊപ്പം ഉറച്ചുനിൽക്കുകയും പാർട്ടിയുടെ പുതിയ ചിഹ്നം വീടുകളിലെത്തിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത നേതാവാണ് രാജിവച്ച അഭയ് സിങ് ജഗ്താപ്.

മണ്ഡല പുനർനിർണയം എന്നത് എംപിമാരുടെ എണ്ണം കൂട്ടുന്നതിനോ വനിതാ സംവരണത്തിനോ വേണ്ടി മാത്രമല്ലെന്നും, ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ ബിജെപിക്ക് അനുകൂലമായി മാറ്റാനുള്ള തന്ത്രമാണെന്നും ജഗ്താപ് ആരോപിച്ചു. പ്രതിപക്ഷത്തെ രാജ്യത്തുനിന്ന് പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുമായി കൈകോർക്കുന്നതിലും ഭേദം പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നതാണെന്നും അദ്ദേഹം രാജിക്കത്തിൽ രൂക്ഷമായി വിമർശിച്ചു.

Better to Join BJP Directly’: Rift in NCP (SP) Over Support for Delimitation Bill; Two Leaders Resign in Protest

More Stories from this section

family-dental
witywide