മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; അപ്പീൽ അനുമതി ഹൈക്കോടതി തള്ളി

കൊച്ചി: പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. പിണറായി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളിയ കോടതി പ്രത്യേക അനുമതി നൽകാൻ ആകില്ലെന്ന് വ്യക്തമാക്കി.

ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനടക്കമുള്ളവർ‌ക്കെതിരെ എഫ്ഐആറിടാൻ ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പി എ മുഹമ്മദ്‌ റിയാസ്, ടി വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ അനുമതി അപേക്ഷ നൽകിയിരുന്നു. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

Setback for Pinarayi Vijayan and Muhammed Riyas in the ‘monthly payout’ case; High Court rejects leave to appeal.

More Stories from this section

family-dental
witywide