വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സിന്റെ അത്താഴ വിരുന്നിലെ വെടിവെപ്പിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍ ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വിരുന്നു നടന്ന സ്ഥലത്തേക്ക് ആയുധവുമായി അക്രമിയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരേയും അതിവേഗം ഒഴിപ്പിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്നും ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും പ്രഥമവനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരെന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സിന്റെ അത്താഴ വിരുന്നിടെ, വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ ബാള്‍റൂമിന് പുറത്താണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പിന്നാലെ ട്രംപിനെ സുരക്ഷിതയിടത്തേക്ക് മാറ്റി. തോക്കുധാരി സുരക്ഷാപരിശോധന മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Donald Trump responds to shooting at White House Correspondents’ Dinner; Secret Service did not fail










