ലോകകപ്പ് ഫുട്ബോൾ: ആദ്യ ജയം മെക്സിക്കോയ്ക്ക്, 3 ചുവപ്പ് കാർഡുകൾ കണ്ട തുടക്ക മൽസരം

മെക്സിക്കോ സിറ്റി ∙ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് ആധികാരിക ജയം.

മത്സരത്തിൽ മുഴുവൻ ആധിപത്യം പുലർത്തിയ മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. ഒൻപതാം മിനിറ്റിൽ യൂലിയന്‍ ക്വിനോനസിലൂടെയാണ് മെക്സിക്കോ ആദ്യ ഗോൾ നേടിയത്. ദക്ഷിണാഫ്രിക്കൻ പ്രതിരോധതാരത്തിന്റെ പിഴവ് മുതലാക്കിയാണ് യൂലിയന്‍ ക്വിനോനസ് പന്ത് വലയിലെത്തിച്ചത്.

67 ാം മിനിറ്റിൽ റൗൾ ജിമെനെസ് മെക്സിക്കോയുടെ ലീഡുയർത്തി. 42 ാം മിനിറ്റിൽ മെക്സിക്കോയുടെ തുടർച്ചയായ രണ്ട് ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവന്‍ വില്യംസ് തട്ടിയകറ്റി. 49 ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിതോളിന് റെഡ് കാർഡ് കണ്ട് പുറത്തായി. മെക്സിക്കോയുടെ ബ്രയാന്‍ ഗുട്ടറസ് വീഴ്ത്തിയതിനാണ് റെഡ് കാർഡ് നൽകിയത്. 80 ാം മിനിറ്റിൽ മെക്സിക്കൻ താരത്തെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ തെമ്പ സ്വാൻ റെഡ് കാർഡ് കണ്ട് പുറത്തായി.

ഇതോടെ ഒൻപതു പേരായി ദക്ഷിണാഫ്രിക്ക ചുരുങ്ങി. ഇൻഞ്ചറി ടൈമിൽ മെക്സിക്കോയുടെ സെസാർ മോണ്ടസിനും റെഡ് കാർഡ് ലഭിച്ചു. ഇതോടെ ഉദ്ഘാടന മത്സരത്തിൽ തന്നെ 3 താരങ്ങളാണ് റെഡ് കാർഡ് കണ്ട് പുറത്തായത്. കഴിഞ്ഞ ലോകകപ്പിൽ ആകെ നാലു റെഡ് കാർഡുകൾ മാത്രമാണ് നൽകിയത്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന മത്സരത്തിൽ റെഡ് കാർഡ് നൽകുന്നത്.

Mexico wins in the first match against south Africa in the world cup football

More Stories from this section

family-dental
witywide