ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരുമെന്ന് പിണറായി വിജയൻ

സംസ്ഥാന സർക്കാരിൻ്റെ ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നു അദ്ദേഹം. പരാജയം അംഗീകരിച്ചാണ് ഞങ്ങൾ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരുമെന്നും പിണറായി വിജയൻ പറഞ്ഞു.

ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത്. ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ. മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ. ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ. ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് നമ്മുടെ നാടിനെ വല്ലാതെ ബാധിക്കുന്നതാണ്. ഇതിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതായി കാണുന്നില്ല. ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ല. തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധിയിലും അദ്ദേഹം പ്രതികരിച്ചു. കിഫ്ബിയുടെ ഭാവി എന്തെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നില്ല. സഭയിൽ വെച്ച ഫിനാൻഷ്യൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ ധനവകുപ്പിന്റെ ഫാക്ട് ചെക്കിങ്ങ് ഉണ്ടായില്ല. വ്യവസ്ഥാപിത നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Don’t think that everything is over with this, we will come back stronger, says Pinarayi Vijayan

More Stories from this section

family-dental
witywide