ഡോ. രാജു നാരായണ സ്വാമി, IAS-ന് ന്യൂയോർക്കിൽ ഉജ്ജ്വല വരവേൽപ്പ്; കേരളാ സമാജം പ്രവർത്തനോദ്‌ഘാടനം ഇന്ന് 6-ന് എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: മെയ് 9 ശനി (ഇന്ന്) വൈകിട്ട് എൽമോണ്ടിൽ നടക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വാർഷിക പ്രവർത്തനോദ്‌ഘാടനത്തിലും ഈസ്റ്റർ-വിഷു ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന ഡോ. രാജു നാരായണ സ്വാമി IAS -ന് ന്യൂയോർക്ക് JFK എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം. സമാജം പ്രസിഡൻറ് ഹേമചന്ദ്രനും, വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസും, സെക്രട്ടറി മാത്യുക്കുട്ടി ഈശോയും, ട്രഷറർ വിനോദ് കെആർക്കെയും ചേർന്നാണ് എയർപോർട്ടിൽ വെള്ളിയാഴ്ച്ച രാവിലെ അദ്ദേഹത്തെ സ്വീകരിച്ചത്.

കേരളാ ഭരണ സിരാകേന്ദ്രത്തിൽ നിയമസഭാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. സ്വാമി നിയമ സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് മന്ത്രിസഭാ രൂപീകരണം നടക്കാനിരിക്കുന്ന ഈ നിർണ്ണായക ഘട്ടത്തിലും കേരളാ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് മാത്രമായിട്ടാണ് ന്യൂയോർക്കിൽ എത്തിച്ചേർന്നത്. ഇന്നത്തെ സമാജം പരിപാടിക്ക് ശേഷം ഞായറാഴ്ച തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ SSLC പരീക്ഷ പാസ്സായി, പിന്നീട് ചങ്ങനാശ്ശേരി S.B കോളേജിൽ നിന്നും പ്രീ ഡിഗ്രി പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി. മദ്രാസ് IIT -ൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ വീണ്ടും ഒന്നാം റാങ്ക് നേടി. 1991-ൽ ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ അടുത്ത ഒന്നാംറാങ്കും കവർന്നെടുത്ത് കേരളാ ഗവണ്മെന്റിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന അതുല്യ പ്രതിഭയാണ് ഡോ. രാജു നാരായണ സ്വാമി.

രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ നിരന്തരം നിലപാടുകൾ കൈക്കൊള്ളുന്ന ഡോ. സ്വാമി കേരളത്തിലെ അഞ്ചു ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അതിൽ തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ കളക്ടർ എന്ന പദവിയിൽ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. നല്ലൊരു വാഗ്മിയും എഴുത്തുകാരനും കൂടിയായ ഡോ. സ്വാമി, നിരവധി പ്രമുഖ വേദികളിൽ പ്രഭാഷണം നടത്തിയും, 36 പുസ്തകങ്ങൾ രചിച്ചും ലോക പ്രശസ്തനാണ്.

ഇന്ന് (മെയ് 9 ശനി) വൈകിട്ട് 6-ന് എൽമോണ്ടിലെ മലങ്കര കത്തോലിക്കാ ഓഡിറ്റോറിയത്തിൽ നടക്കുന്ന (1500 DePaul Street, Elmont, NY 11003) ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുന്ന ഡോ. രാജു നാരായണ സ്വാമിയുടെ പ്രഭാഷണം ശ്രവിക്കുവാൻ ന്യൂയോർക്കിലെ ധാരാളം മലയാളികളാണ് കാത്തിരിക്കുന്നത്.

ഏവരെയും കേരളാ സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് എന്നിവർ സംയുക്തമായി ചടങ്ങിലേക്ക് ക്ഷണിക്കുന്നു. ഡാൻസ്, ഗാനമേള എന്നീ കലാപരിപാടികളോടെ നടത്തുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കുന്നു. പരിപാടികൾ കൃത്യം 6 മണിക്ക് തന്നെ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ഏവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ്, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, ട്രസ്റ്റീ ബോർഡ് അംഗംങ്ങളായ പോൾ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം, മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, വർഗ്ഗീസ് പോത്താനിക്കാട്, ബെന്നി ഇട്ടീര, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, ഏലിയാമ്മ അപ്പുകുട്ടൻ, സുനിൽ ചാക്കോ, ഓഡിറ്റർമാരായ സുജിത് മൂലയിൽ, ദീപു പോൾ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ആഘോഷ ചടങ്ങിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

(1) ഹേമചന്ദ്രൻ, പ്രസിഡൻറ് – (516)-366-9262

(2) മാത്യുക്കുട്ടി ഈശോ – സെക്രട്ടറി – (516)- 455-8596

(3) വിനോദ് കെയാർക്കെ, ട്രഷറർ – (516)- 633-5208.

Dr. Raju Narayana Swamy, IAS, receives a warm welcome in New York; Kerala Samajam to be inaugurated today at Elmont at 6 pm

More Stories from this section

family-dental
witywide