ജന്മനാടിന്‍റെ സ്വീകരണം ഏറ്റുവാങ്ങി പ്രതിപക്ഷ നേതാവ്, തിരഞ്ഞെടുപ്പ് പരാജയം ഒന്നിന്‍റെയും അവസാനമല്ല, എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും പിണറായി

തിരഞ്ഞെടുപ്പ് പരാജയം ഒന്നിന്റെയും അവസാനമല്ലെന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തന്റെ ജന്മനാട്ടിൽ ഇടതുമുന്നണി ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷക്കാലം നാടിന്റെ ഉന്നമനത്തിനു വേണ്ടിയാണ് എൽ.ഡി.എഫ്. സർക്കാർ പ്രവർത്തിച്ചതെന്നും, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ല ഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് അനുഭവങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പുതിയ യു.ഡി.എഫ്. സർക്കാരിന്റെ സമീപനം എന്താണെന്ന് നാടാകെ ഇപ്പോൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഭരണമാറ്റത്തിന് പിന്നിൽ ചില പ്രത്യേക പ്രചാരണങ്ങൾ നടന്നിരുന്നു. ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കാൻ ഭരണം മാറണമെന്ന രീതിയിലായിരുന്നു ചിലരുടെ പ്രചാരണം. എന്നാൽ പുതിയ സർക്കാർ നാടിന്റെ താല്പര്യങ്ങൾക്ക് എതിരായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ അതിനെ ശക്തമായി തന്നെ എതിർക്കുമെന്നും, തോറ്റെങ്കിലും ഞങ്ങൾ ഇവിടെത്തന്നെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ.എമ്മിനെ എതിർക്കുന്നതിന്റെ ഭാഗമായി അതിന്റെ പ്രതീകമായി നിൽക്കുന്ന നേതാക്കളെ വ്യക്തിപരമായി ആക്രമിക്കുന്നത് വലതുപക്ഷത്തിന്റെ പതിവ് ശൈലിയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാൽ ഇത്തരം ആക്രമണങ്ങൾക്ക് മുന്നിൽ ഒരു ഘട്ടത്തിലും പാർട്ടി പിന്നോട്ട് പോയിട്ടില്ല. പൂർണ്ണമായും കളങ്കരഹിതമായാണ് സി.പി.ഐ.എമ്മിന്റെ നേതൃത്വം നിലനിൽക്കുന്നത്. എൽ.ഡി.എഫ്. ശക്തമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വരുംനാളുകളിൽ തിരികെ വരുമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് ഉറപ്പ് നൽകി.

Election Defeat is Not the End, LDF Will Bounce Back: Pinarayi Vijayan in Hometown Reception

Also Read

More Stories from this section

family-dental
witywide