
അറ്റ്ലാന്റ: ആദ്യ പകുതിയിൽ ഇംഗ്ലീഷ് പടയെ വിറപ്പിച്ച് കോംഗോയ്ക്ക് ഒടുവിൽ തോൽവി. കോംഗോയെ നോക്കൌട്ടില്‍ തോല്‍പ്പിച്ച് ഫിഫ ലോകകപ്പ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിൻ്റെ രക്ഷകനായി ഹാരി കെയ്ൻ അവതരിച്ചപ്പോൾ ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ കോംഗോ മുന്നിട്ടുനിന്നിരുന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടെണ്ണം മടക്കി ഇംഗ്ലണ്ട് ജയിച്ചുകയറി.
സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നാണ് രണ്ടുഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗയാണ് കോംഗോയെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ 75,86 മിനിറ്റുകളിൽ കെയ്ൻ വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കോംഗോയ്ക്കായില്ല. അതേസമയം, ഇംഗ്ലണ്ട് ആകെ ലോകകപ്പ് നേടിയിട്ടുള്ളത് 1966ലാണ് . 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ ടീമുമായി കളത്തിലെത്തിയിരിക്കുന്നത്.
England secured their spot in the Round of 16 of the 2026 FIFA World Cup after rallying to a 2-1 victory over the Democratic Republic of the Congo in Atlanta












