ഫെയ്ത്ത് ടാബർനാക്കിളിൻ്റെ ആനുവൽ കൺവൻഷൻ സെപ്റ്റംബർ 11 മുതൽ ടെക്സസിലെ അലനിൽ

അലൻ (ടെക്സസ്): ഫെയ്ത്ത് ടാബർനാക്കിളിന്റെ Annual Convention 2026 സെപ്റ്റംബർ 11 മുതൽ 13 വരെ ടെക്സസിലെ അലനിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ വചനശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. ഫിന്നി ബെൻ ജോസ് ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6:30നും, സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9:30നും യോഗങ്ങൾ നടക്കും.

വേദി: Faith Tabernacle, 200 W Boyd Drive, Allen, TX 75013.

സഭയുടെ സീനിയർ പാസ്റ്റർ പാസ്റ്റർ ഫിന്നി വർഗീസ് ആണ്. കൂടുതൽ വിവരങ്ങൾക്ക് (945) 248-6513 എന്ന നമ്പറിലോ, സെക്രട്ടറി നോബിൾ വർഗീസ് – (214) 733-6331 എന്ന നമ്പറിലോ ബന്ധപ്പെടാം.

Faith Tabernacle’s Annual Convention begins September 11 in Allen, Texas

More Stories from this section

family-dental
witywide