പഞ്ചാബിൽ ട്രെയിനിലെ നാല് കോച്ചുകളിൽ തീപിടുത്തം; ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽവേ

പഞ്ചാബ്: പഞ്ചാബിൽ ട്രെയിനിലെ നാല് കോച്ചുകളിൽ തീപിടുത്തം. പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. അമൃത്സറിനും ന്യൂ ജൽപൈഗുരിക്കും ഇടയിൽ ഓടുന്ന ട്രെയിൻ നമ്പർ 12508 കർമ്മഭൂമി എക്സ്പ്രസിന്റെ എഞ്ചിനിൽ നിന്നാണ് തീപിടിത്തമുണ്ടായത്.

അതേസമയം, അമൃത്സറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാജ്പുരയിൽ നിന്ന് 15 കിലോമീറ്റർ അകലെ ഒരു ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബസന്ത്പുര റെയിൽവേ സ്റ്റേഷന് സമീപമാണ് തീപിടിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും അടിയന്തര സേവന ജീവനക്കാരും സംഭവ സ്ഥലത്തെത്തി. നിരവധി കോച്ചുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Fire breaks out in four train coaches in Punjab; Northern Railway states there are no casualties.

More Stories from this section

family-dental
witywide