
ഫൊക്കാനയുടെ കേരളാ കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടി പാലസിൽ വെച്ച് നടത്തപ്പെടും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, സാമൂഹീക നായകന്മാർ പങ്കെടുക്കുന്ന ഈ സമ്മേളനം വളരെ വ്യത്യസ്തമായി സംഘടിപ്പിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ ഒരു ജനകീയ കൺവൻഷനായി മാറ്റാനാണ് ശ്രമം. കേരളത്തിന്റെ യുവതയെ കാർന്നു തിന്നുന്ന മയക്കുമരുന്ന്, മറ്റ് ലഹരി ഉപയോഗങ്ങൾക്കെതിരെ കേരളീയ സമൂഹത്തെ ബോധവാൻമാരാക്കുന്ന കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കേരളത്തിലുടനീളമുള്ള ബോധന പ്രവർത്തനങ്ങൾക്ക് ഫൊക്കാന നേതൃത്വം നൽകുകയും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിന്റെ ഉദ്ലാടനം, അശരണർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം, നേഴ്സിംഗ് സ്കോളർഷിപ്പ് വിതരണം, ഭാഷയ്ക്കൊരു ഡോളർ പുരസ്ക്കാര സമർപ്പണം, സാഹിത്യ പുരസ്കാര സമ്മേളനം , ബിസിനസ് സെമിനാർ , മാധ്യമ സെമിനാർ , സാംസ്കാരിക സായാഹ്നം തുടങ്ങി നിരവധി പരിപാടികളാൽ സമൃദ്ധമായ ഫൊക്കാന കേരളാ കൺവൻഷൻ എന്തുകൊണ്ടും ശ്രദ്ധേയമായിരിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് , ജനറൽ സെക്രട്ടറി സന്തോഷ് നായർ ട്രഷറർ ആന്റോ വർക്കി എന്നിവർ അറിയിച്ചു.
FOKANA Kerala convention from January 11 to 13













