ട്രംപിന് ഷോക്ക്! തെരഞ്ഞെടുപ്പിൽ യുവാക്കളുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രകടമായ മാറ്റം; ഡെമോക്രാറ്റിക് പാർട്ടിക്ക് പിന്തുണയേറുന്നതായി സർവേ റിപ്പോർട്ട്

വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 30 വയസിന് താഴെയുള്ള പുരുഷ വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾക്ക് പിന്തുണയേറുന്നതായി പ്യൂ റിസർച്ച് സെന്‍ററിന്‍റെ പുതിയ സർവേ ഫലം. 2024-ൽ ഇരു പാർട്ടികൾക്കും തുല്യമായ പിന്തുണ ലഭിച്ചിരുന്ന സ്ഥാനത്ത്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളേക്കാൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറയുന്ന യുവാക്കളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാഷ്ട്രീയ രംഗത്തെ ഈ വലിയ മാറ്റത്തിന്‍റെ കാരണങ്ങൾ വ്യക്തമാക്കുന്നതിനായി മിഷിഗണിലെ ലാൻസിംഗ് മേഖലയിലെ രണ്ട് ഡസനോളം യുവാക്കളുമായി സിഎൻഎൻ പ്രതിനിധികൾ സംസാരിച്ചു. കോളേജ് വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും നീലക്കുപ്പായക്കാരായ തൊഴിലാളികളും ഒത്തുകൂടുന്ന ഈ പ്രദേശം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ഗവർണർ, സെനറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം കടുത്ത മത്സരങ്ങൾ നടക്കുന്ന ഒരു കോൺഗ്രസ് മണ്ഡലം കൂടിയാണിത്.

ഇറാനുമായുള്ള യുദ്ധം മുതൽ കൃത്രിമ ബുദ്ധിയുടെ ഉപയോഗവും ഡാറ്റാ സെന്ററുകളുടെ വർദ്ധനവും വരെയുള്ള വിഷയങ്ങളിൽ ഇവർ ആശങ്ക പ്രകടിപ്പിച്ചു. ചിലർ രാഷ്ട്രീയത്തോട് തണുപ്പൻ പ്രതികരണമാണ് നടത്തിയതെങ്കിലും, ഡെമോക്രാറ്റുകളെ പൂർണ്ണമായി പിന്തുണയ്ക്കാൻ മറ്റുചിലർ തയ്യാറായില്ല. എങ്കിലും ജീവതച്ചെലവ് വർദ്ധിച്ചുവരുന്നതിലുള്ള ആശങ്കയും, അമേരിക്കൻ സ്വപ്നം തങ്ങൾക്ക് പ്രാപ്യമല്ലാതായി മാറുന്നുവെന്ന ഭയവുമാണ് ഭൂരിഭാഗം പേരും പങ്കുവെച്ചത്.

More Stories from this section

family-dental
witywide