എല്ലാ മലയാളികൾക്കും ഓണാശംസകളുമായി ഫൊക്കാന, സമൃദ്ധിയുടെയും സ്നേഹത്തിൻ്റെയും ഓണക്കാലത്തെ വരവേറ്റ് പ്രവാസി മലയാളി സമൂഹം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് ഫോമ (FOKANA – ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ഭാരവാഹികൾ.

നിമിഷവേഗത്തിൽ വിസ്മൃതിയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തുനിന്നും, കള്ളവും ചതിയും ഇല്ലാത്ത, പൊളിവചനങ്ങൾ എള്ളോളമില്ലാത്ത ആ പഴയ മാവേലി നാട്ടിലേക്ക് മലയാളിയെ വീണ്ടും മാടിവിളിക്കുന്ന ഉത്സവമാകട്ടെ ഈ പൊന്നോണമെന്ന് ഭാരവാഹികൾ ആശംസിച്ചു. പരസ്പര സ്നേഹത്തിൻ്റെയും ഒരുമയുടെയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഈ ഓണക്കാലം നമുക്ക് പ്രചോദനമാകട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.

ഫൊക്കാന പ്രസിഡണ്ട് ഫീലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആൻ്റെ വർക്കി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ലോകമലയാളികൾക്ക് തങ്ങളുടെ ഹൃദയം നിറഞ്ഞ ഓണപ്പുലരി ആശംസകൾ അറിയിച്ചത്.

Fokana wishes Onam to all Malayalis

More Stories from this section

family-dental
witywide