റഷ്യ-ഇറാൻ ബന്ധം കൂടുതൽ ശക്തമാകുന്നു; പുടിനെക്കാണാൻ മസൂദ് പെസെഷ്കിയാൻ അടുത്ത ആഴ്ച മോസ്കോയിലേക്ക്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള സുപ്രധാന ചർച്ചകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടുത്ത ആഴ്ച മോസ്കോ സന്ദർശിക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ റഷ്യൻ മണ്ണിൽ വെച്ച് ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒക്ടോബർ 8-ന് തുർക്മെനിസ്ഥാനിൽ നടന്ന കാസ്പിയൻ പരിസ്ഥിതി ഉച്ചകോടിയിലും, സെപ്റ്റംബറിൽ കിർഗിസ്ഥാനിൽ നടന്ന ഉച്ചകോടിയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈ ആഴ്ച ആദ്യം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ സന്ദർശിച്ചിരുന്നു. ഇറാന്റെ സഹായത്തിനായി റഷ്യ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവന നടത്തി തൊട്ടടുത്ത ദിവസമാണ് റഷ്യയും ഇറാനും എപ്പോഴത്തേക്കാളും കൂടുതൽ അടുത്താണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്.

Russia-Iran ties strengthening; Masoud Pezeshkian to visit Moscow next week to meet Putin

More Stories from this section

family-dental
witywide