ഇടക്കാല തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; കനഡയുമായുള്ള വ്യാപാര തർക്കത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ് ഭരണകൂടം, ഇറക്കുമതി നികുതി ഭാഗികമായി ഒഴിവാക്കി

വാഷിംഗ്ടൺ: യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 50 ശതമാനം ഇറക്കുമതി നികുതി ഭാഗികമായി ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. കടുത്ത പോരാട്ടം നടക്കുന്ന സെനറ്റ് സീറ്റിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് അടിയന്തരമായി ഇളവുകൾ പ്രഖ്യാപിച്ചതെന്നാണ് സൂചന.

ഈമാസം 30 മുതൽ പുതിയ ഉത്തരവ് നിലവിൽ വരും. പ്ലൈവുഡ് ഷീറ്റുകൾ, വിവിധ പേപ്പർ ഉൽപ്പന്നങ്ങൾ, പ്രത്യേക യന്ത്രസാമഗ്രികൾ, റഫ്രിജറേഷൻ ഉപകരണങ്ങൾ, പാക്കിംഗ് ബോക്സുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നികുതിയാണ് ഒഴിവാക്കുന്നത്. അതേസമയം, കാർപെറ്റുകൾ, മാലിന്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് മേൽ പുതിയ നികുതി ചുമത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പബ്ലിക്കൻ സെനറ്ററായ സൂസൻ കോളിൻസ് ആണ് നികുതി ഇളവ് സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. കാനഡയുമായി അതിർത്തി പങ്കിടുന്ന മെയ്ൻ സംസ്ഥാനത്തെ ബ്ലൂബെറി, പൊട്ടറ്റോ, ആപ്പിൾ, കടൽ പായൽ ഉത്പാദകരെ സഹായിക്കാൻ ഈ നീക്കം ഉപകരിക്കുമെന്ന് അവർ അവകാശപ്പെട്ടു.

എന്നാൽ കോളിൻസിന്റെ ഡെമോക്രാറ്റിക് എതിരാളി ട്രോയ് ജാക്സൺ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “ട്രംപിന്റെ വ്യാപാര യുദ്ധങ്ങൾ ജനജീവിതം ദുസ്സഹമാക്കി. ഇത്രയും കാലം ഇതിനെയെല്ലാം പിന്തുണച്ച കോളിൻസ്, ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാരെ പറ്റിക്കാൻ തീ അണയ്ക്കാൻ ഒരു കപ്പ് വെള്ളവുമായി വന്നിരിക്കുകയാണ്,” എന്ന് ജാക്സൺ പരിഹസിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് 20 ബില്യൺ ഡോളറിന്റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം നികുതി ചുമത്തിയത്. ഇതിന് മറുപടിയായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ സമാനമായ നികുതി ചുമത്തിയിരുന്നു.

കാനഡ യുഎസുമായി ഒരു വ്യാപാര കരാറിലെത്താൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചപ്പോൾ, കൃത്യമായ ഒരു കരാറിനായി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ കാനഡ തയ്യാറാണെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത്.

Midterm elections: the Trump administration has softened its stance in the trade dispute with Canada, partially lifting import tariffs.

More Stories from this section

family-dental
witywide