ഫൊക്കാനയുടെ ‘മിസ്‌റ്റർ ഫൊക്കാന’യും ‘ഫൊക്കാന ശ്രീമാൻ’ മത്സരങ്ങളും ശ്രദ്ധ നേടുന്നു

പെൻസിൽവേനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്‌കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്‌റ്റർ ഫൊക്കാന” (15-27 വയസ്) എന്ന യുവജന വിഭാഗവും “ഫോകാന ശ്രീമാൻ” എന്ന മുതിർന്ന വിഭാഗവും ചേർന്ന്, സൗന്ദര്യത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തവണ നടക്കുന്നത്.

ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി ആരംഭിച്ച പുതിയ ഫോകാന മെൻസ് ഫോറം, പുരുഷന്മാർക്ക് സാമൂഹിക മേഖലയിൽ കൂടുതൽ ഇടവും അവസരങ്ങളും സൃഷ്‌ടിക്കുന്ന ഒരു പുതിയ വേദിയായി മാറിയിരിക്കുകയാണ്. ഈ സംരംഭം പുരുഷന്മാരുടെ വ്യക്‌തിത്വ വികസനം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം, സാംസ്കാരിക അവതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ പരിപാടിയാണ് “മിസ്റ്റർ ഫൊക്കാന”യും “ഫൊക്കാന ശ്രീമാൻ” മത്സരങ്ങളും.

ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി ആരംഭിച്ച പുതിയ ഫോകാന മെൻസ് ഫോറം, പുരുഷന്മാർക്ക് സാമൂഹിക മേഖലയിൽ കൂടുതൽ ഇടവും അവസരങ്ങളും സൃഷ്‌ടിക്കുന്ന ഒരു പുതിയ വേദിയായി മാറിയിരിക്കുകയാണ്. ഈ സംരംഭം പുരുഷന്മാരുടെ വ്യക്‌തിത്വ വികസനം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം, സാംസ്കാരിക അവതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ പരിപാടിയാണ് “മിസ്റ്റർ ഫൊക്കാന”യും “ഫൊക്കാന ശ്രീമാൻ” മത്സരങ്ങളും.

ഫൊക്കാന മെൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടീമിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നു. ഫൊക്കാന മെൻസ് ഫോറത്തിന്റെ നേതൃത്വ നിരയിൽ: ലിജോ ജോൺ – ചെയർമാൻ, കൃഷ്ണരാജ് മോഹനൻ – വൈസ് ചെയർ, സൗബിൻ മാത്യു കോർഡിനേറ്റർ, സാജ് കവിന്റെ അരികത്ത് – കോ-ചെയർ, ജിൻസ് മാത്യു – കോ-ചെയർ, ഫോബി പോൾ കോ-കോർഡിനേറ്റർ എന്നിവർ പ്രവർത്തിക്കുന്നു. ഈ ടീം ഫൊക്കാന മെൻസ് ഫോറത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നു.

ഇന്നത്തെ സമൂഹത്തിൽ സൗന്ദര്യം എന്ന ആശയം പലപ്പോഴും സ്ത്രീകളുമായി കൂടുതൽ ബന്ധപ്പെടുത്തി കാണപ്പെടാറുണ്ട്. മിസ് വേൾഡ്, മിസ് യൂണിവേഴ‌് തുടങ്ങിയ വേദികൾ അതിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ പ്രകൃതിയെ ശ്രദ്ധിച്ചാൽ പല ജീവിവർഗങ്ങളിലും വർണശോഭയും ആകർഷണീയതയും പലപ്പോഴും ആൺജീവികളിലാണ് കൂടുതൽ പ്രകടമാകുന്നത്. ഈ പ്രകൃതി സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട്, സൗന്ദര്യം എന്നത് ലിംഗപരമായ ഒരു പ്രത്യേകാവകാശമല്ലെന്നും, അത് വ്യക്തിത്വം, ആത്മവിശ്വാസം, പെരുമാറ്റം, സംസ്‌കാരം, അവതരണം എന്നിവയുടെ സമന്വയമാണെന്നും ഫോകാന മുന്നോട്ടുവയ്ക്കുന്നു. ഈ മത്സരങ്ങളുടെ ലക്ഷ്യം പുറംഭംഗിയെ വിലയിരുത്തുക എന്നതല്ല. ഒരു വ്യക്തിയുടെ സംസ്‌കാരബോധം, ആത്മവിശ്വാസം, ആശയവിനിമയശേഷി, വേദിയിലെ സാന്നിധ്യം, ജീവിതമൂല്യങ്ങൾ, വ്യക്തിത്വം എന്നിവയാണ് പ്രധാനമായും വിലയിരുത്തപ്പെടുക.

മത്സരങ്ങളുടെ വിവിധ റൗണ്ടുകൾ അതിന് തെളിവാണ്. മിസ്റ്റർ ഫോകാന മത്സരത്തിൽ പരിചയപ്പെടുത്തൽ, ടാലന്റ്/കൾച്ചറൽ വാക്ക്, ചോദ്യോത്തരങ്ങൾ എന്നിവ ഉൾപ്പെടുമ്പോൾ, ഫോകാന ശ്രീമാൻ വിഭാഗത്തിൽ പരമ്പരാഗത വസ്ത്രധാരണം, ആശയപ്രകടനം, ചോദ്യോത്തര റൗണ്ടുകൾ എന്നിവയിലൂടെ വ്യക്‌തിത്വത്തിന്റെ വ്യത്യസ്ത‌ തലങ്ങൾ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്നു.

“സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്” എന്ന പഴമൊഴിക്ക് ഇന്നും പ്രസക്തിയുണ്ട്. എന്നാൽ അതിന്റെ മറ്റൊരു അർത്ഥവും സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഓരോരുത്തരും ഒരാളുടെ കാഴ്ചയിൽ വിലപ്പെട്ടവരാകാൻ കഴിയുന്നവരാണ്. അത്തരം സ്വാഭാവികമായ വ്യക്തിത്വപ്രകടനമാണ് യഥാർത്ഥ ആകർഷണം സൃഷ്ടിക്കുന്നത്.

അതുകൊണ്ടുതന്നെ വസ്ത്രധാരണം പോലും ഒരു സാമൂഹിക ഭാഷയായി മാറുന്നു. നമ്മൾ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആവശ്യത്തിനായിരിക്കാം; എന്നാൽ പലപ്പോഴും വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന ഒരു രീതിയുമാണ്. അത് മറ്റുള്ളവരോടുള്ള ബഹുമാനത്തെയും സ്വയം ആദരിക്കുന്ന മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. അതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഒടുവിൽ വ്യക്തി തന്നെയാണ്.

സ്ത്രീകളുടെ നേട്ടങ്ങളെ ആഘോഷിക്കുന്നതുപോലെ തന്നെ, പുരുഷന്മാരുടെ വ്യക്തിത്വവും സാംസ്കാരിക അവതരണവും പ്രോത്സാഹിപ്പിക്കുന്ന വേദികളും സമൂഹത്തിന് ആവശ്യമാണ് എന്ന ആശയമാണ് ഈ പരിപാടികളുടെ അടിസ്ഥാനം. ഇത് ലിംഗപരമായ മത്സരമല്ല; മറിച്ച് പരസ്പര ബഹുമാനവും സമത്വവും ഊട്ടിയുറപ്പിക്കുന്ന ഒരു സംരംഭമാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സ്നേഹവും സൗന്ദര്യവും ശാരീരിക രൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല. മാതാവിനോടുള്ള സ്നേഹമോ, ഗുരുവിനോടുള്ള ആദരമോ, ഒരു സുഹൃത്തിനോടുള്ള വിശ്വാസമോ നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യത്വം, സത്യസന്ധത, സഹാനുഭൂതി, വിവേകം, സഹകരണം എന്നിവയും മനുഷ്യസൗന്ദര്യത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്നതാണ്.ഫോകാനയുടെ ഈ സംരംഭം അതേ മൂല്യങ്ങളെ വേദിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.

ഫൊക്കാനയുടെ അന്താരാഷ്ട്ര കൺവെൻഷൻ വർഷങ്ങളായി കല, സാഹിത്യം, ബിസിനസ്, സാമൂഹിക സേവനം, യുവജന പ്രവർത്തനം, കുടുംബസംഗമം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുടെ വേദിയായിട്ടുണ്ട്. ആ വൈവിധ്യത്തിന് ഒരു പുതിയ അളവ് കൂടി ചേർക്കുകയാണ് മെൻസ് ഫോറത്തിന്റെ ഈ രണ്ട് മത്സരങ്ങൾ.ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2026 അന്താരാഷ്ട്ര കൺവെൻഷനിലെ ഈ പുതിയ സംരംഭം, വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, ആത്മവിശ്വാസം എന്നിവയെ ആഘോഷിക്കുന്ന ഒരു വേദിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. Registrationlink: https://forms.gle/u8ECB2GxyQ2e7yA V8 . സൗന്ദര്യം മുഖത്ത് മാത്രം അല്ല; ചിന്തയിലും, പെരുമാറ്റത്തിലും, സംസ്കാരത്തിലും, മനുഷ്യബന്ധങ്ങളിലും അത് പ്രതിഫലിക്കുമ്പോഴാണ് അതിന് പൂർണത ലഭിക്കുന്നത്. ആ വ്യത്യസ്തമായ സൗന്ദര്യത്തിന്റെ ആഘോഷമാണ് “മിസ്റ്റർ ഫൊക്കാന”യും “ഫൊക്കാന ശ്രീമാൻ” മത്സരങ്ങളും.

FOKANA’s ‘Mr. FOKANA’ and ‘FOKANA Sreeman’ contests are gaining attention.

More Stories from this section

family-dental
witywide