പ്രധാന സൈനിക നീക്കങ്ങൾ ആവശ്യമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; സാമ്പത്തിക ഉപരോധം ഫലം കാണുന്നുവെന്ന് വിലയിരുത്തൽ

പാരീസ്: ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധവും മറ്റ് നിയന്ത്രണങ്ങളും കൃത്യമായി ഫലം കാണുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ നിലവിൽ വലിയ സൈനിക ആക്രമണങ്ങളിലേക്ക് കടക്കേണ്ട ആവശ്യമില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പാരീസിൽ നടന്ന ജി 7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെയുള്ള സാമ്പത്തിക പ്രചാരണം വളരെ ശക്തമാണെന്നും, ഇക്കാര്യമാണ് താൻ സഖ്യകക്ഷികളെ അറിയിച്ചതെന്നും റൂബിയോ കൂട്ടിച്ചേർത്തു.

താത്കാലികമായി വലിയ തോതിലുള്ള സൈനിക നടപടികളുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപെന്നും, സാമ്പത്തിക മാർഗ്ഗങ്ങളിലൂടെയാണ് നിലവിൽ ലക്ഷ്യം നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിശ്ചിത അതിരുകൾ ലംഘിക്കാൻ ഇറാൻ തയാറായാൽ യു.എസ് സൈന്യം പൂർണ്ണ സജ്ജമാണെന്നും, ടെഹ്റാൻ കനത്ത വില നൽകേണ്ടിവരുമെന്നും റൂബിയോ ശക്തമായ മുന്നറിയിപ്പ് നൽകി.

ഇറാനുമായുള്ള സംഘർഷം കൂടുതൽ വഷളാക്കരുതെന്ന് ജി 7 യോഗത്തിലെ യൂറോപ്യൻ അംഗങ്ങൾ റൂബിയോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ യുദ്ധം നിലവിലെ അവസ്ഥയിൽ തന്നെ തുടരുകയാണെന്നും എന്നാൽ അമേരിക്കൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide