അമേരിക്കൻ മലയാളികൾക്കായി സേവ് പ്രോപ്പർട്ടി സെൽ ആരംഭിക്കുമെന്ന് ഫോമാ ടീം പ്രോമിസ്

അമേരിക്കൻ മലയാളികളുടെ കേരളത്തിലുള്ള ഭൂമികൾക്കും സ്വത്തുക്കൾക്കും നിയമപരമായ സംരക്ഷണം ഉറപ്പു വരുത്താൻ സേവ് പ്രോപ്പർട്ടി സെൽ പ്രവർത്തികമാക്കുമെന്ന് ഫോമാ ടീം പ്രോമിസ്. കാലാകാലങ്ങളിൽ ഉണ്ടാവുന്ന ഭൂമി സംബന്ധമായ നിയമനിർമാണങ്ങളിൽ ഏറെ ദുരിതമനുഭവിക്കുന്നവർ പ്രവാസി മലയാളികളാണ്. ഹ്രസ്വസന്ദർശനത്തിനായി നാട്ടിലെത്തുന്ന അമേരിക്കൻ മലയാളികൾ നിയമഭേദഗതികൾ വരുന്നതനുസരിച്ച് ഭൂമി സംബന്ധിച്ച രേഖകൾ ശരിയാക്കാൻ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്. പ്രവാസികളുടെ അത്യാവശ്യം മനസിലാക്കി ചില ഉദ്യോഗസ്‌ഥരും മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്.

അമേരിക്കൻ മലയാളികൾ നേരിടുന്ന ഈ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സേവ് പ്രോപ്പർട്ടി സെല്ലിൻ്റെ ലക്ഷ്യമെന്ന് ടീം പ്രോമിസ് സാരഥികളായ മാത്യു വർഗീസ് ( ജോസ്, ഫ്ലോറിഡാ )- പ്രസിഡൻ്റ് , അനു സ്‌കറിയ -ജനറൽ സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ , ജോൺസൺ ജോസഫ് – വൈസ് പ്രസിഡൻ്റ് , രേഷ്‌മ രഞ്ജൻ – ജോയിൻ്റ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിൻ്റ് ട്രഷറർ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.

ജനപ്രതിനിധികൾ , നിയമവിദഗ്‌ധർ, മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, റവന്യൂ – രജിസ്‌ട്രേഷൻ വകുപ്പുകളിൽ പ്രവർത്തിച്ചവർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സെൽ പ്രവർത്തിക്കുക. മുകളിൽ പറഞ്ഞ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ഫോമാ ടീം പ്രോമിസ് സാരഥികൾക്കുള്ള വിപുലമായ ബന്ധങ്ങൾ സെല്ലിൻ്റെ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു.

Foma team promises to launch Save Property cell for American Malayalis

More Stories from this section

family-dental
witywide