ഫോമാ സെൻട്രൽ റീജിയൻ ഹൈസ്കൂൾ ഗ്രാജ്വറ്റുകൾക്ക് സ്കോളർഷിപ് നൽകുന്നു

ഷിക്കാഗോ : അമേരിക്കൻ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയൻ ഇതാദ്യമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ് പദ്ധതി നടപ്പാക്കുന്നു. വ്യത്യസ്തങ്ങളായ പ്രവർത്തനപരിപാടികളുമായി എപ്പോഴും മറ്റ് റീജിയനുകൾക്ക് തന്നെ മാതൃകയാകുന്ന സെൻട്രൽ റീജിയൻ ഇത്തവണ (2026 ) ഗ്രാജ്വറ്റ് ചെയ്ത പന്ത്രണ്ടാം ക്‌ളാസ്സ് വിദ്യാർത്ഥികളിൽ ഏറ്റവും മികച്ച നാലു പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു.

യോഗ്യരായ വിദ്യാർഥികൾ തങ്ങളുടെ അപേക്ഷകൾ സ്കൂൾ ട്രാൻസ്‌ക്രിപ്റ്റിന്റെ കോപ്പികൾ സഹിതം അടുത്ത മാസം (ജൂലൈ ) 8-ആം തീയതിക്കകം താഴെപ്പറയുന്ന ഇമെയിൽ അഡ്രസുകളിൽ അയയ്‌ക്കേണ്ടതാണ്. കോ ഓർഡിനേറ്റർസ് ബിജു മുണ്ടക്കൽ bijumundakkal@yahoo.com അച്ചൻ കുഞ്ഞ് മാത്യു achen.mathew @gmail.com അർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ, സർട്ടിഫിക്കറ്റ്, ട്രോഫികൾ എന്നിവ നൽകും.പരിപാടിയുടെ കോ കോർഡിനേറ്റർമാരായി ഡോ .ജീൻ പുത്തൻപുരക്കൽ, സന്തോഷ് കാട്ടൂക്കാരൻ, കാൽവിൻ കവലക്കൽ എന്നിവരെ തെരഞ്ഞെടുത്തു.

കിഷോർ സജീന മാത്യു, ഡോ .എബി, ടോം സണ്ണി, ഫിലിപ്പ്പുത്തൻപുരയിൽ എന്നിവർ സ്പോൺസർമാരായ സ്കോളർഷിപ് വിതരണം 2026 ജൂലൈ 17 ന് വൈകിട്ട് 7 മണിക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടക്കും.അർഹരായ വിദ്യാർഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിനിശ്ചിത സമയത്തിനകം അപേക്ഷകൾ സമർപ്പിക്കണമെന്ന് ഫോമാ സെൻട്രൽ റീജിയൻ ഭാരവാഹികൾ അറിയിച്ചു.

Fomaa Central Region offers scholarships to high school graduates

More Stories from this section

family-dental
witywide