
ഷിക്കാഗോ : ഫോമാ സെൻട്രൽ റീജൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 26 ന്
നടക്കുന്ന കലാമേള യുടെ റജിസ്‌ട്രേഷൻ ഇന്ന് വൈകുന്നേരം
അവസാനിക്കും . ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഇന്ന് തന്നെ രജിസ്റ്റർ
ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്
https://fomaacentralregion .org എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 നു ഡെസ്‌പ്ലെയിൻസിലുള്ള
ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന കലാമേളയുടെ
ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കലാമേള ചെയർ പേഴ്സൺ
സാറ അനിൽ, കോ ചെയർ ഷൈനി ഹരിദാസ് ,ആർ വി പി ജോൺസൻ
കണ്ണൂക്കാടൻ ,സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു ,ട്രെഷറർ രാജൻ തലവടി
എന്നിവർ അറിയിച്ചു .
ഈ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷണൽ ലെവലിൽ നടക്കുന്ന
മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും . ഈ
കലാമേളയിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം
സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .
fomaa central region youth festival















