ഓൺലൈൻ വഴി വിഷപദാർത്ഥങ്ങൾ വിറ്റ് ആത്മഹത്യയ്ക്ക് ഒത്താശ; മുൻ ഷെഫ് കെന്നത്ത് ലോ കുറ്റം സമ്മതിച്ചു

ഒൻ്റാറിയോ: ഇൻ്റർനെറ്റ് വഴി മാരകമായ രാസവസ്തുക്കൾ വിറ്റ് ആഗോളതലത്തിൽ നിരവധി ആളുകളുടെ ആത്മഹത്യയ്ക്ക് വഴിമരുന്നിട്ട കേസിൽ മുൻ ഷെഫ് കെന്നത്ത് ലോ (60) കുറ്റം സമ്മതിച്ചു. കാനഡയിലെ ഒൻ്റാറിയോ കോടതിയിലാണ് 14 പേരുടെ ആത്മഹത്യയ്ക്ക് സഹായിച്ചതായി ഇയാൾ സമ്മതിച്ചത്. ഇതോടെ കനേഡിയൻ പ്രൊസിക്യൂട്ടർമാർ ഇയാൾക്കെതിരെ ചുമത്തിയിരുന്ന കടുത്ത കൊലപാതക കുറ്റങ്ങൾ പിൻവലിച്ചു.

ഓൺലൈൻ ആത്മഹത്യാ ഫോറങ്ങൾ വഴി പരിചയപ്പെട്ട 40 രാജ്യങ്ങളിലെ ആളുകൾക്കായി 1,200 ഓളം വിഷപദാർത്ഥങ്ങളുടെ പാക്കറ്റുകളാണ് ഇയാൾ അയച്ചുകൊടുത്തത്. ഇതിൽ നാലിലൊന്നും യുകെയിലേക്കാണ് അയച്ചത്. നിലവിൽ കാനഡയിലെ ഇരകളുടെ കേസുകളിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

കെന്നത്ത് ലോ അയച്ച വിഷപദാർത്ഥങ്ങൾ കഴിച്ച് യുകെയിൽ മാത്രം 79 പേർ മരണപ്പെട്ടിട്ടും, ഇയാൾക്കെതിരെ ബ്രിട്ടനിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിൽ ഇരകളുടെ കുടുംബങ്ങൾ കടുത്ത അമർഷത്തിലാണ്. എന്നാൽ, കാനഡയിലെ കോടതി വിധിക്കുന്ന ശിക്ഷയിൽ യുകെയിലെ മരണങ്ങളും പരിഗണിക്കാമെന്ന വ്യവസ്ഥയിലാണ് ഈ ഒത്തുതീർപ്പ് എന്ന് യുകെയിലെ ക്രൗൺ പ്രൊസിക്യൂഷൻ സർവീസ് വ്യക്തമാക്കി. കാനഡയിൽ ശിക്ഷിക്കപ്പെട്ട ശേഷം ഇയാളെ യുകെയിലേക്ക് വിട്ടുകിട്ടാൻ വർഷങ്ങൾ എടുക്കുമെന്നതിനാലാണ് ഈ തീരുമാനം.

കോവിഡ് മഹാമാരിക്ക് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ട 19 കാരനായ അഷ്‌റ്റിൻ പ്രോസർ-ബ്ലേക്ക്, ഫുട്ബോൾ പ്രേമിയായിരുന്ന 22 കാരനായ തോമസ് പാർഫെറ്റ് എന്നിവരുൾപ്പെടെ നിരവധി യുവാക്കളുടെ ജീവനാണ് കെന്നത്ത് ലോ വിറ്റ രാസവസ്തുക്കൾ കവർന്നത്. പ്രതി അഴിക്കുള്ളിലാകുന്നത് തങ്ങളുടെ നഷ്ടത്തിന് പകരമാകില്ലെന്നാണ് ദുഖിതരായ ഇരകളുടെ മാതാപിതാക്കൾ പ്രതികരിച്ചത്.

Former chef Kenneth Law pleads guilty to abetting suicide by selling poison online

More Stories from this section

family-dental
witywide