റഷ്യൻ തടവിൽ കഴിഞ്ഞിരുന്ന മുൻ യുഎസ് മറൈൻ റോബർട്ട് ഗിൽമാൻ മോചിതനായി; അമേരിക്കയിൽ തിരിച്ചെത്തി

മോസ്കോ: നാല് വർഷത്തിലധികമായി റഷ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ യുഎസ് മറൈൻ കോർപ്സ് ഉദ്യോഗസ്ഥൻ റോബർട്ട് ഗിൽമാൻ (31) മോചിതനായി. കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാനുഷിക പരിഗണന മുൻനിർത്തി റഷ്യൻ പ്രസിഡ വ്ലാഡിമിർ പുടിൻ ഇദ്ദേഹത്തിന് മാപ്പ് നൽകുകയായിരുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് റഷ്യയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മോചനം. ഈ മോചനത്തിന് പകരമായി മറ്റ് റഷ്യൻ തടവുകാരെ യുഎസ് വിട്ടയച്ചിട്ടില്ല.

മദ്യപിച്ച് ട്രെയിനിൽ ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും 2022 ജനുവരിയിലാണ് ഗിൽമാനെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്യുന്നത്. ആദ്യം മൂന്നര വർഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും, ജയിലിനുള്ളിൽ ഉദ്യോഗസ്ഥരെയും ഇൻസ്പെക്ടറെയും മർദ്ദിച്ചെന്ന കുറ്റത്തിന് ശിക്ഷാ കാലാവധി 10 വർഷമായി നീട്ടിയിരുന്നു.

റഷ്യൻ ജയിലിലെ കടുത്ത പീഡനങ്ങളെ തുടർന്ന് ഗിൽമാൻ്റെ ആരോഗ്യനില പൂർണ്ണമായും വഷളായിരുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട അവസ്ഥയിലായ അദ്ദേഹത്തെ പിന്നീട് റഷ്യയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രത്യേക വിമാനത്തിൽ അമേരിക്കയിലെത്തിച്ച ഗിൽമാനെ ടെക്സസിലെ സൈനിക ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാക്കും. റഷ്യൻ ജയിലുകളിൽ അവശേഷിക്കുന്ന മറ്റ് അമേരിക്കൻ പൗരന്മാരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

Former US Marine Robert Gilman released from Russian captivity; returns to the United States

More Stories from this section

family-dental
witywide