കല്യാണമേളത്തിൽ നിറഞ്ഞ് ഗുരുവായൂർ; ആറ് മണ്ഡപങ്ങളിലായി ഇന്ന് നടക്കുന്നത് 437 വിവാഹങ്ങൾ

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്താന്‍ ശീട്ടാക്കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ വിവാഹങ്ങള്‍ തുടങ്ങി. വിവാഹങ്ങൾക്ക് ദേവസ്വത്തിന് കീഴില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിവാഹങ്ങൾക്ക് ക്ഷേത്രം കിഴക്കേ നടയില്‍ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മന്‍ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് തുടക്കമായത്. കണ്ണൂര്‍ തലശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാറിൻ്റെയും പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിൻ്റെയും വിവാഹമാണ് ആദ്യം നടന്നത്. ആറ് മണ്ഡപങ്ങളിലും ഒരേ സമയത്ത് വിവാഹങ്ങള്‍ പുരോഗമിക്കുകയാണ്.

Guruvayur abuzz with weddings; 437 marriages taking place today across six mandapams.

More Stories from this section

family-dental
witywide