‘ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു’; സിഇസിക്കെതിരെ വമ്പൻ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

ബി.ജെ.പി. ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്നും ഗ്യാനേഷ് കുമാർ ഉറപ്പുനൽകിയതായി അദ്ദേഹം തുറന്നുപറഞ്ഞു. 2016-ൽ സർവീസിൽ ഇരിക്കെ ഡൽഹി വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം നടന്നതെന്ന് ജിജി തോംസൺ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ബി.ജെ.പി.യിൽ ചേരണമെന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ നിർദേശം. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ തനിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി ആ ക്ഷണം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ഒരു ഓഫർ മുന്നോട്ടുവെക്കേണ്ടത് ഗ്യാനേഷ് കുമാർ അല്ലല്ലോ എന്ന കാര്യം അന്ന് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കേന്ദ്ര സർക്കാരിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഉയർന്ന പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകളും സി.ഇ.സി.യുടെ ഏകപക്ഷീയ നിലപാടുകളും സംബന്ധിച്ച വിവാദങ്ങൾ പുകയുന്നതിനിടെ പുറത്തുവന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

‘Gyanesh Kumar Asked Me to Contest on BJP Ticket’: Former Chief Secretary Jiji Thomson Makes Stunning Disclosure

More Stories from this section

family-dental
witywide