മഴ കനക്കുന്നു, സംസ്ഥാനത്തെ 6 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കൂടാതെ തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

പത്തനംതിട്ടയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതും മുൻനിർത്തിയാണ് ആലപ്പുഴയിൽ നിയന്ത്രണം. റസിഡൻഷ്യൽ സ്ഥാപനങ്ങൾ ഒഴികെയുള്ള മറ്റ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കളക്ടർമാർ അവധി നൽകിയിട്ടുണ്ട്.

മഴ കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ മുൻകരുതൽ നടപടിയെന്ന നിലയിൽ അവധി ഉത്തരവിട്ടത്. വയനാട്, കണ്ണൂർ ജില്ലകളിലെ റസിഡൻഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. മഴയുടെ തീവ്രത പരിഗണിച്ച് വരും മണിക്കൂറുകളിലും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Heavy Rain: Educational Institutions Closed in 6 Districts Tomorrow

More Stories from this section

family-dental
witywide