കണ്ണൂരിൽ കനത്ത മഴ: തളാപ്പിൽ പഴയ കെട്ടിടവും മതിലും തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ജില്ലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് കണ്ണൂർ നഗരത്തിലെ തളാപ്പ് എൽ.ഐ.സി റോഡിൽ പഴയ കെട്ടിടവും അതിൻ്റെ കൂറ്റൻ മതിലും ഭീകരശബ്ദത്തോടെ തകർന്നുവീണു. ദുരന്തം ഉണ്ടായ സമയത്ത് ഈ കെട്ടിടത്തിലെ സമീപത്തോ ആളുകൾ ഉണ്ടായിരുന്നില്ല എന്നതിനാൽ വൻ ജീവഹാനിയാണ് ഒഴിവായത്.

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളും മതിലും സമീപത്തെ പ്രധാന വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കാണ് പതിച്ചത്. ഇതിനെ തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളും ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. അഗ്നിശമന സേന ഉടനടി സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് റോഡിലെ മണ്ണും കല്ലും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു. നിലവിൽ കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy rains in Kannur: Old building and wall collapse in Talappil

More Stories from this section

family-dental
witywide