വിദേശ രാജ്യങ്ങളുടെ ഇടപടലുകൾ തടഞ്ഞേ മതിയാകൂ, ഉത്തരവിട്ട് പെന്‍റഗൺ പ്രതിരോധ സെക്രട്ടറി ഉത്തരവിട്ടു; ഇടക്കാല തെരഞ്ഞെടുപ്പിനിടെ നിർണായക നീക്കം

വാഷിംഗ്ടൺ: വരാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ ഇടപടലുകളും സൈബർ ആക്രമണങ്ങളും തടയാൻ പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ട് പെന്‍റഗൺ. തെരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎസ് സൈന്യത്തിന്റെ സൈബർ യുദ്ധവിഭാഗമായ ‘യു.എസ് സൈബർ കമാൻഡിനോടും’ ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസികളോടും അത്യാധുനിക സാങ്കേതികവിദ്യകളും ഇന്റലിജൻസ് സംവിധാനങ്ങളും ഉപയോഗിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് പെന്‍റഗണിന്‍റെ ഈ നിർണ്ണായക ഉത്തരവ്. വിദേശ വിരുദ്ധ ശക്തികൾ നടത്തുന്ന തെറ്റായ വിവര പ്രചാരണങ്ങളും സൈബർ കടന്നുകയറ്റങ്ങളും തടയാൻ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ സൈബർ കമാൻഡിന് നിർദ്ദേശമുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെയും ജനാധിപത്യ പ്രക്രിയയുടെയും സുതാര്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുൻ ഭരണകൂടങ്ങളുടെ കാലത്തും ഇത്തരത്തിലുള്ള ഭീഷണികൾ തടയാൻ സൈബർ കമാൻഡ് സജീവമായി പ്രവർത്തിച്ചിരുന്നു. എന്നാൽ ഡോണാൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം, വിദേശ സ്വാധീനങ്ങൾ നിരീക്ഷിച്ചിരുന്ന എഫ്.ബി.ഐ ഉൾപ്പെടെയുള്ള ചില ഏജൻസികളുടെ പ്രവർത്തനങ്ങൾ ചുരുക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പന്റഗൺ മുൻഗണന നൽകുന്നതിലെ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നുവെങ്കിലും പുതിയ മെമ്മോറാണ്ടം പുറത്തിറങ്ങിയതോടെ ആ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.

More Stories from this section

family-dental
witywide