സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസവുമായി ഹൈക്കോടതി; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇഡിക്ക് നിര്‍ദേശം

മാസപ്പടിക്കേസില്‍ സിഎംആര്‍എല്‍-എക്‌സാ ലോജികിന് ആശ്വാസമായി ഹൈക്കോടതി. ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ലെങ്കിലും തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമായിരിക്കുകയാണ്.

അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആര്‍എല്‍ ആവര്‍ത്തിച്ചു. വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്ന് കോടതി നിലപാടെടുത്തു. കേസില്‍ ഇഡിയുടെ വാദം പുരോഗമിക്കുകയാണ്.

ഇഡി കഴിഞ്ഞ ദിവസം വീണ ടി താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് ഇ ഡി വാദങ്ങള്‍ ഉയര്‍ത്തുന്നത്. വീണാ ടിയ്ക്ക് എതിരെ ഉള്‍പ്പെടെ ശക്തമായ തെളിവുണ്ടെന്നാണ് ഇപ്പോള്‍ ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ പ്രശ്നങ്ങളുണ്ടെന്ന് ഉള്‍പ്പെടെയാണ് ഇ ഡി കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

High Court grants temporary relief to CMRL; ED directed not to take further action till Friday

More Stories from this section

family-dental
witywide