തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തീരുമാനത്തില്‍ പ്രതികരിച്ച് പിണറായി വിജയന്. നിയമവ്യവസ്ഥയില്‍ വിശ്വാസിക്കുന്നു. എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്പ്പിച്ചൊരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റേതായ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായുള്ള ഒരു നിലപാടാണ് ഇന്ന് കേരള ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്, സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് അപീലുമായി ഡിവിഷന് ബെഞ്ചിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ വാദങ്ങള്‍ ഡിവിഷന് ബെഞ്ചിലും ആവര്‍ത്തിച്ചു. സിംഗിള്‍ ജഡ്ജിന്റെ അധികാര പരിധിയും, ഹര്‍ജിക്കാരന്റെ ഉദ്ദേശവും ചോദ്യം ചെയ്തായിരുന്നു വാദങ്ങള്‍. വിധി നേരിട്ട് ബാധിക്കുന്ന തന്നെ കേട്ടില്ലെന്നും പിണറായി ഡിവിഷന് ബെഞ്ചില്‍ പറഞ്ഞു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും നിലപാട് എടുത്തു.
ആകെ ലഭിച്ചത് ഇഡിയുടെ ഒരു കത്ത് മാത്രമാണ്. അതിനാല്‍ പ്രാഥമികാന്വേഷണം നടത്താനായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അപ്പീല്‍ ഫയലില്‍ സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ല എന്നാല്‍ സ്റ്റേ നല്‍കരുതെന്ന ഇഡിയുടെ വാദം ഡിവിഷന് ബെഞ്ച് തള്ളി. കെഎം ഷാജഹാനെയും ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു. ഹര്‍ജി നല്കാന് അവകാശമുണ്ടെന്ന് കെഎം ഷാജഹാന് ബോധ്യപ്പെടുത്തണം. മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം. അതുപക്ഷേ കോടതിക്ക് ബാധകമല്ല എന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
I had firm faith that the law would take its own course; Pinarayi reacts to the High Court Division Bench verdict.











