വൈദേകം വിവാദം: ശ്യാംജിത്തിനും റിപ്പോർട്ടർ ടിവിക്കും നഷ്‌ടപരിഹാരം ആവശ്യപ്പെട് വക്കീൽ നോട്ടീസുമായി ഇ.പി. ജയരാജൻ

കണ്ണൂർ: മരുമകനായ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനുമെതിരെ വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വക്കീൽ നോട്ടീസ് അയച്ച് സി.പി.എം. നേതാവ് ഇ.പി. ജയരാജൻ. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം.

ഇ.പി. ജയരാജൻ്റെ സഹോദരിയുടെ മകനായ ശ്യാംജിത്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. കർത്തയുടെ ഒൻപത് കോടി രൂപ വൈദേകം റിസോർട്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഈ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചെങ്കിലും, ഇതേ ആരോപണം മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ആവർത്തിച്ച് പറയുകയായിരുന്നു.

അതേസമയം, വാർത്ത എക്‌സ്ക്ലൂസീവ് വാർത്തയാക്കി അവതരിപ്പിച്ചതിനാണ് റിപ്പോർട്ടർ ടിവിക്കും നോട്ടീസ് അയക്കുന്നത്. തന്റെ കുടുംബത്തിനും റിസോർട്ടിനുമെതിരെ വന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, ശ്യാംജിത്തും റിപ്പോർട്ടർ ടിവിയും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Vaidekam Controversy: E.P. Jayarajan sends legal notice to Shyamjith and Reporter TV, demanding compensation.

More Stories from this section

family-dental
witywide