ചെങ്കടലിൽ ഉപരോധം കടുപ്പിച്ച് ഹൂതികൾ: സൗദി കപ്പലുകൾ തിരിച്ചയച്ചു; ആഗോള വ്യാപാര മേഖല ആശങ്കയിൽ

റിയാദ്: സൗദി അറേബ്യയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് റഷ്യൻ-ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഏർപ്പെടുത്തിയ കടൽ ഉപരോധം അന്താരാഷ്ട്ര വ്യാപാരത്തെയും ഊർജ്ജ മേഖലയെയും വൻ പ്രതിസന്ധിയിലാക്കുന്നു. ഹൂതികളുടെ നേരിട്ടുള്ള ഭീഷണിയെത്തുടർന്ന് ചൈനയിലേക്ക് എണ്ണയുമായി പോയ ഒരു ടാങ്കർ കപ്പൽ യെമൻ അതിർത്തിയിൽ നിന്ന് വഴിതിരിച്ചുവിട്ടതായി ഫോർച്യൂൺ 500 കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിൽ യു.എസും ഇറാനും തമ്മിൽ പോരാട്ടം ശക്തമായതിനെ തുടർന്ന് ആ വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു. ഇതിന് ബദലായി സൗദി അറേബ്യ ഉപയോഗിച്ചിരുന്ന ചെങ്കടൽ പാതയെ ലക്ഷ്യമിട്ടാണ് ഹൂതികൾ ഇപ്പോൾ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തി അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ തന്ത്രപരമായ നേട്ടമുണ്ടാക്കാൻ ഇറാൻ ഹൂതികളെ ഉപയോഗിക്കുകയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. അറബിക്കടലിലെയും ചെങ്കടലിലെയും സുരക്ഷിതമായ ഗതാഗതം തടസപ്പെടുന്നത് ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, സംഘർഷം വ്യാപിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര വാണിജ്യ രംഗത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide