പ്രതിരോധ-ഊർജ്ജ-നിക്ഷേപ മേഖലകളിൽ കൈകോർത്ത് ഇന്ത്യയും യുഎഇയും; 5 ബില്യൺ ഡോളറിൻ്റെ നിക്ഷേപ പ്രഖ്യാപനം

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണായക കരാറുകൾ ഒപ്പുവെച്ചു. പ്രതിരോധം, ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് പുതിയ ധാരണകൾ. തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്ത കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. കൂടാതെ, സ്ട്രാറ്റജിക് പെട്രോളിയം റിസർവ്വ്, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വിതരണം എന്നിവ ഉറപ്പാക്കുന്ന ധാരണാപത്രങ്ങളും കൈമാറി. ഗുജറാത്തിലെ വാഡിനാറിൽ പുതിയൊരു ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.

ഇന്ത്യൻ വിപണിയിൽ 5 ബില്യൺ ഡോളറിൻ്റെ വൻ നിക്ഷേപ പ്രഖ്യാപനവും സന്ദർശനത്തിൻ്റെ ഭാഗമായി ഉണ്ടായി. രാജ്യത്തെ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റുകൾക്ക് പുറമെ, ആർബിഎൽ ബാങ്ക് , സമ്മാൻ കാപ്പിറ്റൽ എന്നിവയിലാണ് ഈ വിദേശ നിക്ഷേപം എത്തുന്നത്.

India and UAE join hands in defense, energy and investment sectors; Announce investment of $5 billion

More Stories from this section

family-dental
witywide