
അബുദാബി: യുഎഇയിൽ അഹ്ലാൻ മോദി പരിപാടിയിൽ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മ നാടിന്റെ മധുരവുമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎഇ സൗഹൃദം നീളാൽ വാഴട്ടെയെന്നും യുഎഇ പ്രസിഡന്റിനെ സഹോദരനെന്നും മോദി വിശേഷിപ്പിച്ചു. അദ്ദേഹം തന്നെ സ്വീകരിക്കാൻ എയർപോർട്ടി വന്നു. 2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനത്തിനുള്ള ആദരമാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ടെന്നും മോദി പറഞ്ഞു. യു കെ എംപി പ്രീതി പട്ടേൽ അഹ്‌ലൻ മോദി പരിപാടിയിൽ പങ്കെടുത്തു. ഐഐ ടി ദില്ലി-അബുദാബി ക്യാമ്പാസിൽ വിദ്യാർഥികളോട് മോദി സംവദിച്ചു. ഇന്ത്യയുടെ യുപിഐ പേമെന്റ് സിസ്റ്റം യുഎഇയുടെ പേമെന്റ് സിസ്റ്റമായ AANI യുമായി ബന്ധിപ്പിക്കും. ഇന്ത്യയിൽ നടക്കുന്ന വികസനം യുഎഇ പ്രസിഡന്റ് പ്രശംസിച്ചു. ഇന്ത്യയിൽ നടക്കുന്നത് ഗുണകരമായ മാറ്റമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. നിക്ഷേപം, സാമ്പത്തികം, ഊർജം, വ്യാപരം, ടെക്നോളജി എന്നീ മേഖലകളിലൂന്നിയും പ്രധാനമന്ത്രി സംസാരിച്ചു. മലയാളത്തിലും മോദി പ്രസംഗിച്ചു.
PM Modi attend Ahlan modi event in UAE












