ട്രംപിന്റെ കുടിയേറ്റ നയമാറ്റത്തിൽ ഇന്ത്യയ്ക്ക് ആശങ്കയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ; ചില തടസങ്ങൾ ഉണ്ടായേക്കാമെന്ന് റൂബിയോ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ വിസ-കുടിയേറ്റ നയഭേദഗതികളിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് അറിയിച്ചു. നിയമപരമായ കുടിയേറ്റവും തൊഴിൽമാറ്റവും പുതിയ നയങ്ങൾ മൂലം ബാധിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി, അമേരിക്ക കുടിയേറ്റ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ്. അതിൻ്റെ ഭാഗമാണ് ഇപ്പോഴുള്ള മാറ്റങ്ങളെന്ന് റൂബിയോ വ്യക്തമാക്കി. മാറ്റങ്ങളുടെ ഇടക്കാലഘട്ടത്തിൽ “ചില തടസങ്ങളും പ്രശ്നങ്ങളും” ഉണ്ടാകാമെങ്കിലും, ഒടുവിൽ കൂടുതൽ കാര്യക്ഷമമായ സംവിധാനം എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകുമെന്നും റൂബിയോ പറഞ്ഞു.

അതേസമയം, റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി, ഗ്രീൻ കാർഡിനോ സ്ഥിരതാമസത്തിനോ അപേക്ഷിക്കുന്ന വിദേശികൾ അപേക്ഷ സമർപ്പിക്കാൻ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന നിർദേശം അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയിരുന്നു. പിന്നീട് ഈ നിലപാടിൽ ഭാഗിക ഇളവ് വരുത്തിയെങ്കിലും, പുതിയ നയം വലിയ തോതിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

India concerned about Trump’s immigration policy change: External Affairs Minister S. Jaishankar; Rubio says there may be some obstacles

More Stories from this section

family-dental
witywide