ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചകൾ ഊർജ്ജിതമാക്കാൻ യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക്. അമേരിക്കന്‍ ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് 2026 ജൂണ്‍ 1 മുതല്‍ 4 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനും സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് ഈ സന്ദർശനം.
ഇരു രാജ്യങ്ങളും ഇടക്കാല വ്യാപാരക്കരാറിന്റെ രൂപരേഖ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. തുടർന്ന് 2026 ഏപ്രില്‍ 20 മുതല്‍ 23 വരെ ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്ക സന്ദര്‍ശിക്കുകയും യുഎസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക് വരുന്നത്.
വരുന്ന ചർച്ചയിൽ, ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി വരുന്ന നിരവധി സുപ്രധാന വിഷയങ്ങളിലും ഈ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. രാജ്യങ്ങളുടെ വിപണികളിലേക്കുള്ള പ്രവേശനം തീരുവ ഇതര നടപടികള്‍, കസ്റ്റംസ്-വ്യാപാര സൗകര്യങ്ങള്‍, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ സമവായത്തിലെത്താനും ഈ ചര്‍ച്ചകളിലൂടെ ശ്രമിക്കും.
India-US trade talks reach crucial stage; US delegation to visit India













