
അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയായത് അദ്ദേഹത്തിന്റെ നയങ്ങൾ മൂലം രൂക്ഷമായ വിലക്കയറ്റവും ഉയർന്ന ജീവിതച്ചെലവുമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇറാൻ യുദ്ധത്തിലെ നയങ്ങൾക്കപ്പുറം, നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പ്രതിദിനം ലക്ഷക്കണക്കിന് അമേരിക്കക്കാർ പ്ലാസ്മ ദാനം ചെയ്യേണ്ട അവസ്ഥയുണ്ടായെന്ന് സെനറ്റർ ടെഡ് ക്രൂസ് ചൂണ്ടിക്കാണിച്ചിരുന്നു. റോയിട്ടേഴ്സ്/ഇപ്സോസ് സർവേ പ്രകാരം 48 ശതമാനം വോട്ടർമാരും ജീവിതച്ചെലവിനെയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കണ്ടത്. ട്രംപ് അധികാരത്തിൽ വന്നതിനുശേഷം സാമ്പത്തിക സ്ഥിതി മോശമായതായി 49 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടു. തങ്ങളുടെ ഭരണനേട്ടങ്ങളുടെ വിലയിരുത്തലായി ട്രംപ് ഉയർത്തിക്കാട്ടിയ തിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത വോട്ടിലൂടെ ഇതിന് ചുട്ടമറുപടിയാണ് നൽകിയത്.
2025 ജനുവരിയിൽ അധികാരമേറ്റയുടൻ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി ട്രംപ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളെക്കൊണ്ട് പണം നൽകിപ്പിക്കാനും യു.എസ് വിപണിയെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് അവകാശപ്പെട്ടെങ്കിലും, കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേൾഡ് ഇക്കോളജിയുടെ പഠനം വ്യക്തമാക്കുന്നത് ഇതിന്റെ 96 ശതമാനം സാമ്പത്തിക ഭാരവും വഹിച്ചത് അമേരിക്കൻ ഉപഭോക്താക്കളും വ്യാപാരികളുമാണെന്നാണ്. വലിയ വില കൊടുത്ത് സാധനങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്ന കമ്പനികൾ വില കുത്തനെ കൂട്ടിയതോടെ, പ്രാദേശിക കമ്പനികളും ലാഭം വർധിപ്പിക്കാൻ സമാനമായ വഴി സ്വീകരിച്ചു. ഇതിലൂടെ കസ്റ്റംസ് നികുതി വരുമാനം ഉയർന്നെങ്കിലും, അത് അമേരിക്കക്കാർക്ക് മേലുള്ള കനത്ത ഉപഭോഗ നികുതിയായി (Consumption tax) മാറുകയായിരുന്നു.
ഈ താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് വളരെ നിർണായകമായിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം തീരുവ 50 ശതമാനത്തോളം ഉയർത്തിയപ്പോൾ, ഇന്ത്യ ഉയർന്ന നികുതിയിൽ കയറ്റുമതി ചെയ്യുന്നതിന് പകരം കയറ്റുമതിയുടെ അളവ് കുറയ്ക്കുകയാണുണ്ടായത്. അമേരിക്ക വസ്ത്ര ഇറക്കുമതിക്കായി വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്പെയർ പാർട്സുകൾ എന്നിവയുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്തു. ഇന്ത്യയെപ്പോലെ അമേരിക്ക ആശ്രയിച്ചിരുന്ന മറ്റ് രാജ്യങ്ങളും സമാനമായ നിലപാട് സ്വീകരിച്ചതോടെ അമേരിക്കൻ വിപണിയിലാകെ വിലക്കയറ്റം രൂക്ഷമായി.
ട്രംപിന്റെ തീരുവ നയം അമേരിക്കൻ ജനതയുടെ ജീവിതം ദുസ്സഹമാക്കിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാൻസാസിൽ നടത്തിയ സർവേയിൽ 30.6 ശതമാനം വോട്ടർമാരെയും ഏറ്റവും കൂടുതൽ അലട്ടിയത് ജീവിതച്ചെലവും പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റവുമായിരുന്നു. 18.5 ശതമാനം പേർ അഴിമതിയും, 10.1 ശതമാനം പേർ ഇറാൻ യുദ്ധത്തിന്റെ ചെലവുകളുമാണ് പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ചത്. പ്രസിഡന്റിന്റെ ഭരണത്തെ വിലയിരുത്താനുള്ള ഒരു ട്രയൽ റൺ കൂടിയായ ഇടക്കാല തിരഞ്ഞെടുപ്പിൽ, സ്വന്തം നയങ്ങൾ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിക്ക് അമേരിക്കൻ ജനത വോട്ടിലൂടെ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ്.
Trump’s Tariff Hike Backfires as Inflation Crushes Voters; Republican Party Suffers Heavy Defeat in Midterm Elections











