റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ സാമ്പത്തിക പിന്തുണയുമായി ഇന്ത്യൻ-അമേരിക്കൻ ദാതാക്കൾ; ഡെമോക്രാറ്റുകളേക്കാൾ മൂന്നിരട്ടി സംഭാവന

വാഷിംഗ്ടൺ: നിർണായകമായ 2026-ലെ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ സാമ്പത്തിക കരുത്തു പകർന്ന് ഇന്ത്യൻ-അമേരിക്കൻ വൻകിട ദാതാക്കൾ. ക്യാമ്പയിൻ ഫിനാൻസ് വെളിപ്പെടുത്തലുകൾ പ്രകാരം പ്രമുഖ ഇന്ത്യൻ-അമേരിക്കൻ ദാതാക്കൾ റിപ്പബ്ലിക്കൻ കമ്മിറ്റികൾക്കായി ഏകദേശം 1.08 കോടി ഡോളറാണ് സംഭാവന നൽകിയത്. ഇത് ഡെമോക്രാറ്റിക് ഗ്രൂപ്പുകൾക്ക് ലഭിച്ച തുകയേക്കാൾ മൂന്നിരട്ടിയിലധികം വരും.

പാലാന്റിർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം ശങ്കർ ഉൾപ്പെടെയുള്ള പ്രമുഖരാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന സാമ്പത്തിക ദാതാക്കൾ. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഇന്ത്യൻ വംശജരിൽ നിന്ന് ആകെ ലഭിച്ചത് 21 ലക്ഷം ഡോളർ മാത്രമാണ്. പ്രമുഖ വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്‌ലയാണ് ഡെമോക്രാറ്റുകളുടെ പ്രധാന സംഭാവനക്കാരൻ.

സാമ്പത്തിക സഹായത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ മേൽക്കൈ ഉണ്ടെങ്കിലും സാധാരണക്കാരായ വോട്ടർമാർക്കിടയിൽ ജനപ്രീതി ഡെമോക്രാറ്റുകൾക്കാണെന്ന് വോട്ടർ സർവേകൾ വ്യക്തമാക്കുന്നു. 66 ശതമാനം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരും ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് സ്ഥാനാർത്ഥികളെയാണ് പിന്തുണയ്ക്കുന്നത്. വൻകിടക്കാരുടെ പണമൊഴുക്കും സാധാരണക്കാരായ പ്രവാസി സമൂഹത്തിന്റെ വോട്ടിംഗ് മുൻഗണനകളും തമ്മിലുള്ള വലിയൊരു വ്യത്യാസമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. പണപ്പെരുപ്പം, ഉയർന്ന ജീവിതച്ചെലവ്, തുടരുന്ന ഇറാൻ യുദ്ധം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി 32 ശതമാനമായി താഴ്ന്നതായി റോയിട്ടേഴ്സ് സർവേ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ 4.3 കോടിയിലധികം അമേരിക്കക്കാർ വോട്ട് ചെയ്തുകഴിഞ്ഞ മുൻകൂർ വോട്ടുകളിൽ ഡെമോക്രാറ്റുകളാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.

Indian-American donors provide huge financial support to Republican Party; Donate three times more than Democrats

More Stories from this section

family-dental
witywide