യുഎസ് കോളേജുകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 14 ശതമാനം കുറവ്, 40,000 ത്തോളം തൊഴിലവസരങ്ങൾ ഇടിഞ്ഞു; റിപ്പോർട്ട്

വാഷിംഗ്ടൺ: 2026-27 അധ്യയന വർഷത്തിൽ അമേരിക്കൻ കോളേജുകളിലേക്കും സർവ്വകലാശാലകളിലേക്കും അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ കുറവുണ്ടായതായി പുതിയ റിപ്പോർട്ട്.

നാഫ്‌സ, ജെ ബി ഇന്റർനാഷണൽ എന്നിവർ നടത്തിയ പ്രാഥമിക വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. 2026 ഫോൾ സീസണിൽ യു.എസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1,11,000 വരെയെങ്കിലും കുറവുണ്ടായേക്കാമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. ഇത് മൂലം രാജ്യത്തിന്റെ സാമ്പത്തിക സംഭാവനകളിൽ 3.4 ശതകോടി ഡോളറിന്റെ നഷ്ടവും 40,000-ത്തോളം തൊഴിലവസരങ്ങളുടെ കുറവും ഉണ്ടായേക്കാം.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന രണ്ട് പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ ഇരുരാജ്യങ്ങളിലും വിദ്യാർത്ഥി വിസ അപ്പോയിന്റ്‌മെന്റുകൾ ലഭിക്കുന്നതിലെ പരിമിതികളും വൈകലുമാണ് അപേക്ഷകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

അന്താരാഷ്ട്രതലത്തിൽ യുഎസ് വിദ്യാഭ്യാസത്തോടുള്ള താല്പര്യത്തിൽ പൊതുവെയുണ്ടായ മന്ദഗതിയുടെ പ്രതിഫലനമാണ് ഇൻഡ്യയിൽ നിന്നുള്ള അപേക്ഷകളിലെ ഈ ഇടിവ്. കോമൺ ആപ്പ് വഴിയുള്ള അന്താരാഷ്ട്ര അപേക്ഷകളിൽ 2026-27 സീസണിൽ മൊത്തത്തിൽ 9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

അസ്സോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്‌സിറ്റീസ് ഡാറ്റാ എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ പ്രകാരം, 2026 ഫോൾ സീസണിൽ യു.എസ് ഡോക്ടറൽ പ്രോഗ്രാമുകളിലേക്കുള്ള അന്താരാഷ്ട്ര അപേക്ഷകളിൽ 21 ശതമാനം കുറവുണ്ടായി. ഫെഡറൽ ഗവേഷണ ഫണ്ടിംഗിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ അന്താരാഷ്ട്ര പ്രവേശനം 17 ശതമാനവും മൊത്തത്തിലുള്ള ഡോക്ടറൽ പ്രവേശനം 15 ശതമാനവും കുറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ സ്‌പ്രിംഗ് 2026 സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് യു.എസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026-27 വർഷത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്ഥാപനങ്ങൾ ബിരുദാനന്തര ബിരുദ പ്രവേശനത്തിൽ 40 ശതമാനം വരെ കുറവ് പ്രവചിക്കുന്നുണ്ട്.

More Stories from this section

family-dental
witywide