അപ്രതീക്ഷിത കാറ്റ് വിനയായി, അമേരിക്കയിൽ സ്കൈ ഡൈവിങ്ങിനിടെ അപകടം, ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

മസാച്യുസെറ്റ്സ്: അമേരിക്കയിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിയായ മണി ചന്ദ്ര തേജ ഗദ്ദാം (28) ആണ് മരിച്ചത്. സ്കൈ ഡൈവിങ്ങിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള ‘ജംപ്ടൗൺ സ്കൈ ഡൈവിങ്’ കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. ലാൻഡിങ്ങിനിടെ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ പാരച്യൂട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഗുരുതരമായി പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസും ക്രൈം സീൻ സർവീസസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമായതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ ഡൈവിങ് അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

More Stories from this section

family-dental
witywide