പകർച്ചവ്യാധികൾ പടരുന്നു; തൃശൂരിലും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു

തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു.തൃശൂർ വടക്കാഞ്ചേരി മംഗലത്ത് നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്. കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഇന്നലെ മാത്രം 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു.

ഇന്നലെ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. ഇന്നലെ ആറു പേർക്കാണ് വെസ്റ്റ് നൈൽ പനിയും സ്ഥിരീകരിച്ചു.

Infectious diseases are spreading; Shigella infection confirmed in Thrissur too

More Stories from this section

family-dental
witywide