സംസ്ഥാനത്ത് ഷിഗെല്ല വൈറസ്; കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ടും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് പെരുമണ്ണ ഹെൽത്ത് സെൻററിൽ പ്രവേശിച്ചിരുന്ന ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുകയാണ്. മുമ്പ് പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഷിഗെല്ല ബാധിച്ച് ഇവിടെ ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Shigella virus in the state; Two people confirmed infected in Perumanna Grama Panchayat, Kozhikode

More Stories from this section

family-dental
witywide