യുഎസ് ഉപരോധം മറികടന്ന് ഇറാൻ; അഞ്ച് ദശലക്ഷം ടണ്ണിലധികം പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതായി റിപ്പോർട്ട്

ടെഹ്റാൻ: കടുത്ത യുഎസ് ഉപരോധങ്ങൾ നിലനിൽക്കെ, നടപ്പു വർഷത്തിന്റെ ആദ്യ പകുതിയിൽ അഞ്ച് ദശലക്ഷം ടണ്ണിലധികം പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതായി ഇറാൻ. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഷാഹിദ് രാജായിൽ നിന്നാണ് ഇത്രയും വലിയ തോതിൽ കയറ്റുമതി നടന്നതെന്ന് ഹോർമുസ്ഗാൻ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ (PMO) വ്യക്തമാക്കി.

അന്യായമായ യുദ്ധവും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും 5,140,000 ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ തുറമുഖം വഴി വിജയകരമായി കയറ്റുമതി ചെയ്യാൻ സാധിച്ചതായി പിഎംഒ ഡയറക്ടർ ജനറൽ ഹൊസൈൻ അബ്ബാസ് നെജാദ് അറിയിച്ചു. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസാണ് ഈ വിവരം പുറത്തുവിട്ടത്.

ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാനിൽ വെച്ച് നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ സൈനിക ഉപരോധം ഏർപ്പെടുത്തിയത്. തുടർന്ന്, ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽസ് എന്നിവ കടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ചയും നിരവധി വ്യക്തികൾക്കും ശൃംഖലകൾക്കും 17 കപ്പലുകൾക്കുമെതിരെ ട്രംപ് ഭരണകൂടം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ കടുത്ത നിയന്ത്രണങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഇറാൻ ഇപ്പോൾ തങ്ങളുടെ വ്യാപാരം തുടരുന്നത്.

Iran bypasses US sanctions; reported to have exported over five million tonnes of petroleum products.

More Stories from this section

family-dental
witywide