പശ്ചിമേഷ്യയിൽ വൻ രാഷ്ട്രീയ നീക്കം; സൗദി-ഹൂതി ചർച്ചകളിൽ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ, ലക്ഷ്യം അമേരിക്കയുമായുള്ള വിപുലമായ സമാധാന കരാർ ?

റിയാദ്: യമനിലെയും പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലെയും ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി അമേരിക്കയും സഖ്യകക്ഷികളുമായി ഒരു വിപുലമായ കരാറിലെത്താൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും സെന്റർ ഫോർ ഇന്റർനാഷണൽ പോളിസിയിലെ സീനിയർ ഫെലോയുമായ നെഗാർ മൊർത്തസാവി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ‘അൽ ജസീറ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാമെന്ന വാഗ്ദാനത്തിലൂടെ, പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ചർച്ചകളിൽ തങ്ങൾ ഒഴിവാക്കാനാവാത്ത ഒരു കക്ഷിയാണെന്ന് ബോധ്യപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. ഒരു വശത്ത് ഇറാനും അവരുടെ സഖ്യകക്ഷികളും, മറുവശത്ത് അമേരിക്കയും അവരുടെ പ്രാദേശിക പങ്കാളികളും തമ്മിൽ പരസ്പരം ആക്രമണങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു അനൗദ്യോഗിക കരാറിലെത്തുകയാണ് ഇറാന്റെ പ്രധാന രാഷ്ട്രീയ ലക്ഷ്യമെന്നും മൊർത്തസാവി നിരീക്ഷിക്കുന്നു.

യു.എസുമായുള്ള പ്രശ്നങ്ങൾ മാത്രം പരിഹരിക്കുന്നതിന് പകരം, യമനിലും ലെബനനിലും ഉൾപ്പെടെ നിലനിൽക്കുന്ന എല്ലാ യുദ്ധമുഖങ്ങളിലും പൂർണ്ണമായ സമാധാനം കൊണ്ടുവരാനാണ് ടെഹ്‌റാൻ ആഗ്രഹിക്കുന്നത്. ഇത്തരം ഒരു വലിയ സമാധാന കരാറിലൂടെ സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കും ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും നേരെയുള്ള ഭീഷണികൾ കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം തന്നെ, തങ്ങൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം അവസാനിപ്പിക്കാനും, മരവിപ്പിച്ച ആസ്തികൾ തിരികെ നേടാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം പുനഃസ്ഥാപിക്കാനും ഇറാന് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Major political move in West Asia; Iran offers to mediate Saudi-Houthi talks

More Stories from this section

family-dental
witywide