ഇറാൻ സംഘർഷം ഉടൻ അവസാനിക്കും; എണ്ണവില കുത്തനെ ഇടിയും- ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം വളരെ വേഗത്തിൽ അവസാനിക്കുമെന്നും ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇറാൻ ഒരു കരാറിലെത്താൻ അത്രയധികം ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.”നമ്മൾ ആ യുദ്ധം വളരെ വേഗത്തിൽ അവസാനിപ്പിക്കാൻ പോവുകയാണ്. വിപണിയിൽ ആവശ്യത്തിന് എണ്ണ ലഭ്യമാണ്. അതുകൊണ്ടുതന്നെ എണ്ണവില താഴേക്ക് വരികയും കുത്തനെ ഇടിയുകയും ചെയ്യുന്നത് നിങ്ങൾക്ക് കാണാനാകും,” ട്രംപ് വ്യക്തമാക്കി.

ഇറാനിൽ യുഎസ് നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും ചർച്ചകൾ പുരോഗമിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ഉടൻ പരിഹരിക്കപ്പെടുമെന്ന യുഎസ് പ്രസിഡൻ്റിൻ്റെ പുതിയ പ്രസ്താവന പുറത്തുവരുന്നത്. ട്രംപിൻ്റെ ഈ പ്രതികരണത്തോടെ ആഗോള എണ്ണ വിപണിയിൽ വലിയ വിലക്കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Trump says the military conflict with Iran will end very quickly, causing a sharp drop in oil prices on the global market

More Stories from this section

family-dental
witywide