റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിൽ നിർണായക സമാധാന നീക്കങ്ങളുമായി ഇന്ത്യ; സെലന്‍സ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. സംഭാഷണത്തിനിടെ യുക്രെയ്നിലെ നിലവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളിലും മേഖലയിലെ സാഹചര്യങ്ങളിലും തന്റെ നിലപാടും നിരീക്ഷണങ്ങളും സെലന്‍സ്കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കാണേണ്ടത് ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാകണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി യോഗത്തിൽ വീണ്ടും വ്യക്തമാക്കി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മാനുഷിക സമീപനം ആവര്‍ത്തിച്ച മോദി, സമാധാനപരമായ പരിഹാരത്തിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ഉറപ്പുനൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നീക്കങ്ങളില്‍ പങ്കാളിയാകാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യങ്ങളും സംഭാഷണത്തിൽ ചര്‍ച്ചയായി. വിവിധ മേഖലകളില്‍ ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും, ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചേർന്ന് വിലയിരുത്തി.

Also Read

More Stories from this section

family-dental
witywide