“1979 മുതൽ ഇറാൻ അമേരിക്കയോട് യുദ്ധത്തിലാണ്, ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ എണ്ണപ്രവാഹം കൂടി, വിലകൂടിയില്ല” – ന്യായീകരിച്ച് ട്രംപ്

ഫ്ലോറിഡ: ഇറാനുമായി യുദ്ധം പ്രഖ്യാപിക്കാനുള്ള തന്റെ തീരുമാനത്തെ വീണ്ടും ശക്തമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ ഡേറ്റോണ ബീച്ചിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ യുഎസ് സൈന്യം നേടിയ വിജയങ്ങൾ എടുത്തുപറഞ്ഞ ട്രംപ്, ഇറാന്റെ നാവിക-വ്യോമസേനകളെ തകർത്തതായി അവകാശപ്പെട്ടു. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശപ്പെടുത്താൻ യുഎസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന് തുടക്കമിട്ടത് അമേരിക്കയാണെന്ന വിമർശനങ്ങൾ പ്രസിഡന്റ് പൂർണ്ണമായും തള്ളി. “ഇത് വർഷങ്ങൾക്ക് മുൻപ് ഇറാൻ തന്നെ ആരംഭിച്ച യുദ്ധമാണ്. 1979 മുതൽ അവർ അമേരിക്കയ്‌ക്കെതിരെ യുദ്ധം നയിക്കുകയാണ്,” ട്രംപ് ആരോപിച്ചു.

യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജവില കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം തള്ളിക്കളഞ്ഞു. ഏഴു മാസം മുൻപുള്ള സാഹചര്യത്തെ അപേക്ഷിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണപ്രവാഹം ഇപ്പോൾ വളരെ കൂടുതലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുൻ ഡെമോക്രാറ്റിക് ഭരണകൂടങ്ങളുടെ കാലത്തെ അപേക്ഷിച്ച് രാജ്യത്ത് പെട്രോൾ വില വളരെ താഴ്ന്ന നിലയിലേക്ക് കുറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധച്ചെലവുകളെച്ചൊല്ലി തന്നെ വിമർശിച്ച ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്നയ്‌ക്കെതിരെയും ട്രംപ് രംഗത്തെത്തി. ഇറാൻ യുദ്ധത്തിനായി യുഎസ് 25 ബില്യൺ ഡോളർ ചെലവഴിച്ചുവെന്ന ഖന്നയുടെ ആരോപണത്തിന് മറുപടിയായി, വെനിസ്വേലയിൽ നിന്ന് ഇതിന്റെ പത്തിരട്ടിയോളം തുക യുഎസ് സ്വന്തമാക്കിയിട്ടുണ്ടെന്ന കാര്യം ഖന്ന മറച്ചുവെക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് അവിടുത്തെ എണ്ണമേഖലയുടെ പൂർണ്ണ നിയന്ത്രണം യുഎസ് കൈക്കലാക്കിയിരുന്നു.

“Iran has been at war with America since 1979; even with the current situation regarding oil flow in the Strait of Hormuz, prices haven’t gone up,” Trump argued.

More Stories from this section

family-dental
witywide