യുഎസ്-ഇറാൻ ചർച്ചകളിലെ കരാർ നീട്ടലിൽ താൽപ്പര്യം കാണിക്കാതെ ടെഹ്റാൻ; ഉപാധികൾ കൂടുതൽ കടുപ്പിച്ചു, ഒപ്പം കടുത്ത മുന്നറിയിപ്പും

ടെഹ്റാൻ: അമേരിക്കയുമായുള്ള ധാരണകൾ നീട്ടിക്കൊണ്ടുപോകുന്നതിൽ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ. യുഎസുമായി ഏത് തരത്തിലുള്ള അനുരഞ്ജനത്തിലെത്തണമെങ്കിലും കൃത്യവും കർശനവുമായ നിബന്ധനകൾ വേണമെന്ന് ഇറാൻ വൃത്തങ്ങൾ പരസ്യമായി ആവശ്യമുന്നയിക്കുകയാണ്. കേവലം കരാറുകൾ നീട്ടുന്നതിനേക്കാൾ, ഒപ്പിടുന്ന കരാറുകൾ പ്രായോഗികമായി നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് ഇറാന് കൂടുതൽ ആശങ്കയുള്ളത്.

രണ്ട് പ്രധാന വിഷയങ്ങളൂന്നിയാണ് ഇറാന്‍റെ മുന്നറിയിപ്പുകൾ:

  1. സുരക്ഷാ ഉറപ്പുകൾ:

അവസാനം ഒരു കരാറിലെത്തിയാൽ, അത് രാജ്യത്ത് ദീർഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും വഴിതുറക്കുമെന്ന് ഉറപ്പുവരുത്തുന്ന ശക്തമായ സുരക്ഷാ ഉറപ്പുകളാണ് ഇറാൻ അമേരിക്കയോട് ആവശ്യപ്പെടുന്നത്.

  1. സാമ്പത്തിക ആവശ്യങ്ങളും നാവിക ഉപരോധവും:

അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പൂർണ്ണമായും പിൻവലിക്കണമെന്നതാണ് പ്രധാന സാമ്പത്തിക ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കും മുൻപ് ഒപ്പുവെച്ച ധാരണാപത്രം വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതിനും മാത്രമല്ല, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി വീണ്ടും തുറന്നു നൽകുന്നതിനും ഈ ഉപരോധം പിൻവലിക്കൽ അത്യന്താപേക്ഷിതമാണെന്ന് ഇറാൻ ചൂണ്ടിക്കാണിക്കുന്നു.
ഇതിനുപുറമെ, രാജ്യത്തിന്മേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്നും, വിവിധ അന്താരാഷ്ട്ര ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide