യു.എസ് – ഇസ്രയേൽ ആക്രമണത്തിൽ മൊജ്തബ ഖമേനിക്ക് കാലിന് പരുക്കേറ്റു, സാരമുള്ളതല്ലെന്ന് ഇറാൻ ; മറ്റ് അഭ്യൂഹങ്ങൾ തള്ളി

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് പരിക്കേറ്റതായി സമ്മതിച്ച് ഇറാൻ്റെ റിപ്പോർട്ട്. തൻ്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ കാലിനാണ് നിസാര പരിക്കേറ്റത്. ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇറാൻ ഇൻ്റർനാഷണൽ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ ശക്തമായ പ്രകമ്പനത്തിലാണ് ഖമേനിക്ക് പരിക്കേറ്റതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥനായ അസിം ഇബ്രാഹിംപൂർ വ്യക്തമാക്കി. ആക്രമണസമയത്ത് അദ്ദേഹം കോമ്പൗണ്ടിന് പുറത്തുള്ള ഗ്രൗണ്ടിലായിരുന്നു. അതേസമയം, ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന ഗുരുതരമായ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭരണകൂടം അറിയിച്ചു. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അസിം ഇബ്രാഹിംപൂർ കൂട്ടിച്ചേർത്തു. നിലവിൽ അദ്ദേഹത്തിൻ്റെ പരിക്ക് സാരമുള്ളതല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Iran says Mojtaba Khamenei’s leg injured in US-Israeli attack, not serious; denies other rumors

More Stories from this section

family-dental
witywide