‘നിങ്ങളുടെ ബോസ് കൊലപ്പെടുത്തിയത് 168 കുട്ടികളെ, നിങ്ങൾ മകളെ ചുംബിക്കുമ്പോൾ ആ അമ്മമാരെ ഓർക്കുക…’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് കുഞ്ഞ് ജനിച്ചപ്പോൾ ഉള്ളുലയ്ക്കുന്ന ‘കുറിപ്പുമായി’ ഇറാൻ

വാഷിംഗ്ടൺ: മാതൃത്വത്തിൻ്റെ മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന് ലഭിച്ച ഒരു ആശംസ ഇപ്പോൾ ലോകത്തിൻ്റെ തന്നെ കണ്ണുനിറയ്ക്കുകയാണ്. തൻ്റെ രണ്ടാമത്തെ കണ്മണി വിവിയാന ജനിച്ച വിവരം “ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പുന്നു” എന്ന കുറിപ്പോടെയാണ് കരോലിൻ പങ്കുവെച്ചത്. എന്നാൽ ആ സന്തോഷത്തിന് താഴെ ഇറാൻ കുറിച്ച വാക്കുകൾ ഒരു ഭരണകൂടത്തിൻ്റെ വികാരത്തേക്കാൾ ഉപരി, നഷ്ടപ്പെട്ടുപോയ കുറെ അമ്മമാരുടെ തേങ്ങലുകളായി മാറി. കരോലിന് ആശംസകൾ നേരുന്നതിനൊപ്പം അമേരിക്കയുടെ സൈനിക നടപടികളെ രൂക്ഷമായി വിമർശിക്കാനും ഇറാൻ ഈ അവസരം ഉപയോഗിച്ചു.

അർമേനിയയിലെ ഇറാനിയൻ എംബസി കരോലിന്റെ പോസ്റ്റിന് മറുപടിയായി കുറിച്ചത് ഇങ്ങനെ: “നിങ്ങൾക്ക് അഭിനന്ദനങ്ങൾ. കുട്ടികൾ നിഷ്കളങ്കരും സ്നേഹിക്കപ്പെടേണ്ടവരുമാണ്. എന്നാൽ നിങ്ങളുടെ ബോസ് (ട്രംപ്) മിനാബിലെ സ്കൂളിൽ കൊലപ്പെടുത്തിയ ആ 168 കുട്ടികളും ഇതുപോലെ കുഞ്ഞുങ്ങളായിരുന്നു. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ കുട്ടികളുടെ അമ്മമാരെക്കുറിച്ച് ചിന്തിക്കുക.”

‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഇറാനിലെ മിനാബിലുള്ള ഒരു സ്കൂൾ തകരുകയും 165-ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്കൂളിന് തൊട്ടടുത്തായി ഇറാനിയൻ റെവല്യൂഷണറി ഗാർഡിൻ്റെ ഒരു നേവൽ ബേസ് സ്ഥിതി ചെയ്തിരുന്നു. ആ സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ച് തൊടുത്ത മിസൈൽ സാങ്കേതിക പിഴവ് മൂലം സ്കൂളിൽ പതിച്ചതാണെന്ന് പ്രാരംഭ അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 വരെ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം സൈനിക കേന്ദ്രത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് വേർതിരിച്ച് സ്കൂളാക്കി മാറ്റിയെങ്കിലും, യുഎസ് സൈനിക ഭൂപടങ്ങളിൽ ഇത് ഒരു സൈനിക കെട്ടിടമായി തന്നെ രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലക്ഷ്യങ്ങൾ തിരിച്ചറിയാൻ ഉപയോഗിച്ച എഐ സംവിധാനങ്ങൾ ഈ പഴയ ഡാറ്റ ഉപയോഗിച്ചതാകാം തെറ്റായ ആക്രമണത്തിന് വഴിവെച്ചതെന്നും വിലയിരുത്തപ്പെടുന്നു

ഈ സംഭവത്തെക്കുറിച്ച് നേരത്തെ പ്രതികരിച്ച കരോലിൻ ലെവിറ്റ്, അമേരിക്ക ഒരിക്കലും സാധാരണക്കാരെ ലക്ഷ്യം വെക്കാറില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇറാൻ ഭരണകൂടം ജനങ്ങളെ കൊല്ലുന്നതായും സ്വന്തം കുറ്റങ്ങൾ മറയ്ക്കാൻ തെറ്റായ പ്രചാരണം നടത്തുന്നതായും അവർ ആരോപിച്ചു.

Iran sends heartbreaking ‘note’ to White House Press Secretary Carolyn when her baby is born

More Stories from this section

family-dental
witywide